താമരശ്ശേരി: അടിവാരത്തിനുസമീപം കൈതപ്പൊയിലിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവറുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടത്തിൽ ജീപ്പ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർദിശയിൽ നിന്നുവന്ന ബസുമായി കൂട്ടിയിടിച്ചതെന്ന ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ചാണ് കേസെന്ന് താമരശ്ശേരി സി.ഐ അഗസ്ത്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. അപകടസമയത്ത് ജീപ്പ് ഒാടിച്ചത് ആരാണെന്നതിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൈതപ്പൊയിലിനും അടിവാരത്തിനും ഇടയിൽ കമ്പിപ്പാലം വളവിൽ അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് വരുകയായിരുന്ന കരുവൻപൊയിലിലെ കുടുംബമാണ് അപകടത്തിൽെപട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.