പശു രാഷ്ട്രീയം കേവലം ഭക്ഷണത്തിെൻറ പ്രശ്നം മാത്രമല്ല -കെ.ഇ.എൻ വടകര: പശു രാഷ്ട്രീയം ഭക്ഷണത്തിെൻറ പ്രശ്നം മാത്രമല്ലെന്ന് ഇടതു ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. വടകരയിൽ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിൽ നടത്തിയ 'പശു ഭീകരതക്കെതിരെ ജനാധിപത്യപ്രതിരോധം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ജാതി മേൽക്കോയ്മയുടെ കാര്യപരിപാടിയാണ്. എത്രയോ കാലമായി രാജ്യത്ത് സമാന്തര അധികാര സ്ഥാപനമായി ജാതിമേൽക്കോയ്മ നിലകൊള്ളുന്നു. മോദി അധികാരത്തിൽ വന്നതോടെ ജാതി മേൽക്കോയ്മയുടെ അജണ്ട വ്യക്തമായി രംഗത്തുവന്നിരിക്കുകയാണ്. ഫാഷിസത്തിനെതിരെ രാജ്യത്തെ മതേതരവാദികൾ ജാഗ്രത പാലിക്കുന്നുണ്ട്. എന്നാൽ, അത് ഉണരണമെങ്കിൽ കൊലപാതകം നടക്കണമെന്ന് വന്നിരിക്കുന്നു. അല്ലാതെ പശുവിെൻറ പേരിൽ കെട്ടിയിട്ട് തല്ലിയാലൊന്നും ശ്രദ്ധിക്കുന്നില്ല. വികേന്ദ്രീകൃതമായ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ ചെറുക്കാൻ കഴിയൂ. അതായത് ആരെയും രണ്ടാംതരം പൗരന്മാരാക്കി കാണാൻ അനുവദിക്കില്ലെന്ന് തീരുമാനിക്കണം. അത്, ജനാധിപത്യത്തിെൻറ ഭാഗമാണ്. അത്, ഭക്ഷണത്തിെൻറ കാര്യത്തിൽ മാത്രമല്ല. ആചാരം, അനുഷ്ഠാനം, അഭിരുചി എന്നിങ്ങനെ വ്യത്യസ്തരായിരിക്കുമ്പോഴും മാനവികതയെ തകർക്കാൻ അനുവദിക്കരുതെന്നും കെ.ഇ.എൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. സുരേഷ് ബാബു, സി.കെ. സുബൈർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ. ബാബുരാജ്, പി.എം.എ. ഗഫൂർ, അഡ്വ. ഇ.കെ. നാരായണൻ, ഏരിയ പ്രസിഡൻറ് മൊയ്തു മാസ്റ്റർ, റാഷിദ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.