സന്നദ്ധ പ്രവർത്തകരുടെ ഗൃഹസന്ദർശനം ഇന്നു മുതൽ കോഴിക്കോട്: കേരളത്തെ സമ്പൂർണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന ഹരിതകേരളം മിഷെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പരിപാടിയോടനുബന്ധിച്ച് സന്നദ്ധ പ്രവർത്തകർ നടത്തുന്ന ഗൃഹസന്ദർശനം ഞായറാഴ്്ച ആരംഭിക്കും. 'കില'യുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, വിരമിച്ച ജീവനക്കാർ തുടങ്ങിയവരാണ് വളൻറിയർമാരായി വീടുകൾ സന്ദർശിക്കുന്നത്. വിവരശേഖരണവും ബോധവത്കരണവുമാണ് ഗൃഹസന്ദർശനത്തിെൻറ ലക്ഷ്യം. ഈ മാസം 15ന് നടക്കുന്ന 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' എന്ന പ്രഖ്യാപനത്തിന് മുന്നോടിയായി ആരംഭിക്കുന്ന ഗൃഹസന്ദർശന പരിപാടി 13 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.