മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും കൽപറ്റ: ഗോത്രതാളം പദ്ധതിയുടെ ഭാഗമായി വിവിധ ഗോത്രകലകളിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ അരങ്ങേറ്റം ഇൗമാസം അഞ്ചിന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിങ് ജില്ല സെല്ലിെൻറ ആഭിമുഖ്യത്തിലുള്ള പരിപാടി രാവിലെ 10ന് കൽപറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രമുഖ ഗദ്ദിക കലാകാരൻ പി.കെ. കരിയനെ ഒ.ആർ. കേളു എം.എൽ.എ ആദരിക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ േബ്രാഷർ പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി എന്നിവർ ഉപഹാരസമർപ്പണവും നടത്തും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. പി.പി. പ്രകാശൻ പദ്ധതി വിശദീകരണം നിർവഹിക്കും. കരിയർ ഗൈഡൻസ് സെൽ സ്റ്റേറ്റ് കോഓഡിനേറ്റർ ഡോ. സി.എം. അസീം, ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആനിമോൾ കുര്യൻ എന്നിവർ സംസാരിക്കും. കരിയർ ഗൈഡൻസ് സെൽ ജില്ല കോഓഡിനേറ്റർ സി.ഇ. ഫിലിപ്പ് സ്വാഗതവും കൺവീനർ കെ.ബി. സിമിൽ നന്ദിയും പറയും. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിൽനിന്നുള്ള 35 വിദ്യാർഥികൾ ഉൾപ്പെടെ 52 പേരാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്യംനിന്നുപോകുന്ന ഗോത്രകലകളെയും സംസ്കാരത്തെയും സംരക്ഷിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഗദ്ദിക, വട്ടക്കളി, കമ്പളനൃത്തം, കുനട്ട, തോട്ടി, കോൽക്കളി, ഗോത്രനൃത്തം മുതലായ കലാരൂപങ്ങളിലും ആദിവാസികളുടെ തനതു പാട്ടുകളിലുമാണ് പരിശീലനം നൽകിയത്. സി.ഇ. ഫിലിപ്പ്, കെ.ബി. സിമിൽ, ഡോ. ബാവ കെ. പാലുകുന്ന്, കെ. അബ്ദുൽ റഷീദ്, കെ. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കമ്പളക്കാട്ട് ജൻ ഔഷധി കേന്ദ്രം ഉദ്ഘാടനം അഞ്ചിന് കൽപറ്റ: കമ്പളക്കാട് കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന നന്മ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട്ട് ജന്‍ ഔഷധി കേന്ദ്രം ആരംഭിക്കുന്നു. ജൻ ഔഷധി കേന്ദ്രത്തിെൻറയും ഇതോടനുബന്ധിച്ച നന്മ മെഡിക്കൽ സ്റ്റോറിെൻറയും ഉദ്ഘാടനം അഞ്ചിന് രാവിലെ 10.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവന്‍ ഹംസ ഹാജി ആദ്യവിൽപന നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് കെ.കെ. മുത്തലിബ്, എം. വേലായുധൻ, സെക്രട്ടറി സി. രവീന്ദ്രൻ, സലിം കടവൻ, പി.സി. ഇബ്രാഹിം ഹാജി, ബേബി പുന്നക്കല്‍ എന്നിവർ പങ്കെടുത്തു. ഹജ്ജ് യാത്രയയപ്പ് ഇന്ന് വെള്ളമുണ്ട: വെള്ളമുണ്ട മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ലയിൽനിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പ് വ്യാഴാഴ്ച രാവിലെ 9.30ന് നൂറുൽ ഇസ്ലാം സെക്കൻഡറി മദ്റസയിൽ നടക്കും. പി. ഹസൻ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകും. മഹല്ല് പ്രസിഡൻറ് കെ.സി. മമ്മുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. മഹല്ല് ഖാദി റഹ്മത്തുല്ല ഫൈസി ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ട്രെയിനർ ഷാജഹാൻ എറണാകുളം ക്ലാസിന് നേതൃത്വം നൽകും. മുസ്തഫ ഹാജി, മായൻ മണിമ, കെ. ഇസ്മായിൽ ദാരിമി എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.