കല്‍പറ്റ: മുന്‍ കേന്ദ്ര നിയമമന്ത്രി അഡ്വ. പി.സി. തോമസ് മുഖാന്തരം കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ റിവ്യൂ ഹരജി പരിഗണിക്കുന്നത് ഹൈകോടതി ആഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ അവധിയായതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാല്‍ കുടുംബം ഹരജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സിറ്റിങ്ങിൽ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ നടപടി എടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് സാവകാശം വേണമെന്നും അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഈ കേസില്‍ എതിര്‍കക്ഷിയാണ് സര്‍ക്കാര്‍. ഖതീബുമാരുടെ സംഗമം കൽപറ്റ: ഇസ്ലാമിക നാഗരികത സാർവ ദേശീയ സ്വീകാര്യത കൈവന്നതിെൻറ ചാലകശക്തി മതപണ്ഡിതരായിരുന്നെന്ന് ഡോ. സാലിം ഫൈസി കുളത്തൂർ അഭിപ്രായപ്പെട്ടു. ഖതീബുമാർ മാതൃകാ യോഗ്യരായി സമൂഹത്തെ നയിക്കാൻ കരുത്ത് നേടണമെന്നും മതം പറയുന്നവർ മതപക്ഷ വാദികളാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപറ്റ സമസ്താലയത്തിൽ ജംഇയ്യതുൽ ഖുതുബാഅ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഖതീബുമാരുടെ സംഗമത്തിൽ മാതൃകാ ഖതീബ് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമം മദ്റസാ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. ഖതീബുമാരും പൊതുസമൂഹവും എന്ന വിഷയത്തിൽ എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കർ ക്ലാസെടുത്തു. ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, കെ.സി. മമ്മുട്ടി മുസ്ലിയാർ, പി.സി. ഇബ്രാഹീം ഹാജി, സി.പി. ഹാരിസ് ബാഖവി എന്നിവർ സംസാരിച്ചു. ജംഷീർ ബാഖവി കർമപദ്ധതി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി. മുജീബ് ഫൈസി സ്വാഗതവും എ. അഷ്റഫ് ഫൈസി നന്ദിയും പറഞ്ഞു. WEDWDL18 ജംഇയ്യതുൽ ഖുതുബാഅ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഖതീബുമാരുടെ സംഗമം മദ്റസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.