ആയഞ്ചേരി: കാർട്ടൂണിസ്റ്റ് ശങ്കർ ജന്മദിനത്തോടനുബന്ധിച്ച് കടമേരി യു.പി സ്കൂളിൽ നടത്തി. കെ.വി. രാമദാസ്, പി.കെ. പ്രമോദ്കുമാർ എന്നിവർ നേതൃത്വം നൽകി. ശിൽപശാലയിൽ രൂപം കൊണ്ട കാർട്ടൂണുകളുടെയും ശങ്കറിെൻറ കാർട്ടൂണുകളുടെയും പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.വി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.കെ. രാജേഷ്, സുനീമുൽ അസീം, ടി.എൻ. ആനന്ദൻ എന്നിവർ സംസാരിച്ചു. അരൂർ കല്ലുമ്പുറം റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാൻ ജനകീയ കൺവെൻഷൻ ആയഞ്ചേരി: അരൂർ കല്ലുമ്പുറം റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാൻ ആയഞ്ചേരി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ ജനകീയ കൺവെൻഷൻ വിളിച്ചുചേർത്തു. ജനകീയകമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന സർവിസ് ആരംഭിക്കാൻ തീരുമാനിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മനോജ് അരൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സജീവൻ, ഒ. രമേശൻ, പി. സരള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ടി. ദാസൻ(ചെയർ.), സി.പി. നിധീഷ്(കൺ.), ഒ. ബിജു(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.