പേരാമ്പ്ര: ആഗസ്റ്റ് 11ന് ചെറിയ കുമ്പളം സീഗേറ്റ് കാമ്പസിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് ലീഡേഴ്‌സ് ക്യാമ്പിെൻറ സ്വാഗതസംഘം രൂപവത്കരണവും ശാഖ കൺവെൻഷനുകളുടെ പഞ്ചായത്ത് തല ഉദ്ഘാടവും ജില്ലസെക്രട്ടറി വി.പി. റിയാസ് സലാം നിർവഹിച്ചു. സയ്യിദ് അലി തങ്ങൾ പാലേരി അധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, ആനേരി നസീർ, മൂസ കോത്തമ്പ്ര, കളത്തിൽ അബ്ദുല്ല, മുഹമ്മദലി കന്നാട്ടി, സി.കെ. ഷൈജൽ, ഉബൈദ് പുത്തലത്ത്, ഗഫൂർ സൂപ്പിക്കട, എ. അനസ്, കെ. ഖാലിദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആനേരി നസീർ (ചെയർ.), കളത്തിൽ അബ്ദുല്ല, എ.കെ. അബ്ദുല്ല, ബഷീർ പുഴമൂല (വൈസ് ചെയർ.) നിസാർ പുഞ്ചൻകണ്ടി (കൺ.), എ.കെ. അനസ്, സി.എം. ഖാലിദ് (ജോ. കൺ.) സി.കെ. ഷൈജൽ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.