പണ്ടത്തെക്കാൾ നല്ല പത്രപ്രവർത്തനം വർത്തമാനകാലത്തേത്- സെബാസ്റ്റ്യൻ പോൾ പടം PK പണ്ടത്തെക്കാൾ മികച്ച പത്രപ്രവർത്തനം വർത്തമാനകാലത്തേത് -സെബാസ്റ്റ്യൻ പോൾ കോഴിക്കോട്: പണ്ടത്തെക്കാൾ മികച്ച പത്രപ്രവർത്തനം വർത്തമാനകാലത്തേതാെണന്ന് മാധ്യമചിന്തകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. വിമർശനങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയുമാണ് മലയാള പത്രങ്ങൾ വളർന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിെൻറ സാംസ്കാരിക പുസ്തകോത്സവത്തിെൻറ ഉദ്ഘാടനവും എൻ.പി. രാജേന്ദ്രൻ രചിച്ച 'മലയാള മാധ്യമം അകവും പുറവും' എന്ന പുസ്തകത്തിെൻറ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 60 വർഷത്തെ മലയാള മാധ്യമപ്രവർത്തനം പ്രതിപാദിക്കുന്ന എൻ.പി. രാജേന്ദ്രെൻറ പുസ്തകം സെബാസ്റ്റ്യൻ പോളിൽനിന്ന് വി. സുകുമാരൻ ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമിയുടെ പ്രശസ്തമായ 'കേരളത്തിലെ പക്ഷികൾ' എന്ന ഇന്ദുചൂഡെൻറ പുസ്തകത്തിെൻറ പുതിയ പതിപ്പ് ഒ.പി. സുരേഷിന് നൽകി പ്രഫ. കെ. ശ്രീധരൻ പ്രകാശനം ചെയ്തു. ചടങ്ങിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായിരുന്നു. അസി. ഡയറക്ടർ എസ് . കൃഷ്ണകുമാർ സ്വാഗതവും അനിൽ മാരാത്ത് നന്ദിയും പറഞ്ഞു. ഫോക്ലോർ അക്കാദമി അവാർഡ് നേടിയ പി.വി. മിനിയെ ആദരിച്ചു. കോഴിക്കോട് പൊലീസ് ക്ലബിൽ ഇൗ മാസം എട്ടു വരെയാണ് പുസ്തകോത്സവം. പുസ്തകങ്ങൾക്ക് 20 മുതൽ 60 ശതമാനം വരെ കിഴിവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.