സുലിലി​െൻറ കൊലപാതകം: യുവതി ജാമ്യാപേക്ഷ നൽകി

മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി എസ്.എൽ മന്ദിരം സുലിലി​െൻറ കൊലപാതകത്തിൽ റിമാൻഡിലായ യുവതി ജാമ്യാപേക്ഷ നൽകി. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കൊയിലേരി റിച്ചാര്‍ഡ് ഗാര്‍ഡന്‍ ബിനി മധു (37) അപേക്ഷ നൽകിയത്. ഹരജി ബുധനാഴ്ച പരിഗണിച്ചേക്കും. സഹോദരനെന്ന വ്യാജേനെ സുലിലിനെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി ഇയാളിൽനിന്ന് ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. പിന്നീട് ആ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. സുലിലി​െൻറ കൈവശമുണ്ടായിരുന്ന 39-ലക്ഷത്തോളം രൂപ ഭര്‍തൃമതിയായ യുവതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ബിനിയിൽ നിന്ന് പറഞ്ഞുറപ്പിച്ച രണ്ട് ലക്ഷം രൂപ കൈപ്പറ്റിെയന്ന് ക്വട്ടേഷൻ സംഘത്തിലെ ജയൻ െപാലീസിന് മൊഴി നൽകിയിരുന്നു. യുവതി ഇത് പാടേ നിഷേധിച്ചിരിക്കുകയാണ്. പണം നൽകിയെന്ന് സ്ഥിരീകരിക്കാനുള്ള ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അറസ്റ്റിലായവരുടെ മൊഴികൾ അനുസരിച്ചും പൊലീസ് ചോദ്യംചെയ്യലിൽ കൃത്യമായ ഉത്തരം നൽകാൻ കഴിയാതിരുന്നതുമാണ് ബിനിയെ പ്രതിയാക്കാൻ പൊലീസ് തീരുമാനിക്കാൻ കാരണം. പ്രതിയായ ജയൻ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇയാളുടെ ഭാര്യ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പ്രധാനപ്രതിയായ അമ്മുവാണ് കൊലപാതകത്തി​െൻറ സൂത്രധാര. ഇവരെ ചോദ്യം ചെയ്തിട്ടും പൊലീസിന് കാര്യമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ആഡംബരജീവിതം നയിച്ചിരുന്ന ബിനി ഇതിനുമുമ്പും പലരിൽ നിന്നും പണം തട്ടിയതായി പറയപ്പെടുന്നുണ്ട്. എന്നാൽ, മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ തയാറാവാതിരുന്നത് തട്ടിപ്പ് ആവർത്തിക്കാൻ സാഹചര്യം സൃഷ്ടിച്ചു. അതേസമയം, ബിനിയെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ പൊലീസ് ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. മേലുദ്യോഗസ്ഥരുമായി ആലോചിച്ചേ കസ്റ്റഡിയിൽ വാങ്ങണോയെന്ന് തീരുമാനിക്കൂവെന്ന് സി.ഐ പി.കെ. മണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.