*വീട്ടുപകരണങ്ങളും തുണികളും കത്തിനശിച്ചു *സംഭവസമയത്ത് വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല മാനന്തവാടി: ഫ്രിഡ്ജ് കത്തിനശിച്ച് വീട് ഭാഗികമായി അഗ്നിക്കിരയായി. എടവക പാണ്ടിക്കടവിൽ മേച്ചേരിക്കുന്ന് പാറമ്മല്‍ അബ്ദുല്ലയുടെ വീട്ടിലെ അടുക്കളയിൽ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കത്തിനശിച്ചത്. തീ പടര്‍ന്ന് തുണികളും വീട്ടുപകരണങ്ങളും കത്തുകയും മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. അബ്ദുല്ലയുടെ ഭാര്യ മറിയവും മരുമക്കളും കുട്ടികളും അപകടസമയത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നെങ്കിലും ആര്‍ക്കും പരിേക്കറ്റില്ല. കരിയുന്ന ഗന്ധം അനുഭവപ്പെട്ടാണ് തങ്ങള്‍ ഉണർന്നതെന്നും ഉടന്‍ എല്ലാവരും വീടിന് പുറത്തേക്ക് ഓടുകയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സര്‍ക്യൂട്ട് ആകാം അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. TUEWDL13 കത്തിക്കരിഞ്ഞ ഫ്രിഡ്ജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.