ഹയർ സെക്കൻഡറി മേലയെ സർക്കാർ ദുർബലപ്പെടുത്തുന്നു -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: ഹയർ സെക്കൻഡറി മേഖലയെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 2014-15 വർഷങ്ങളിൽ നിയമിതരായ ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നര വർഷം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ഹയർ സെക്കൻഡറിയെ ഡി.പി.െഎയിൽ ലയിപ്പിക്കാനും നീക്കം നടക്കുന്നു. ഇത്തരം നടപടികൾക്കെതിരെ ആഗസ്റ്റ് ഒന്ന് ഹയർ സെക്കൻഡറി സംരക്ഷണ ദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി, ഒ. ഷൗക്കത്തലി, ഷമീം അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.