നന്മണ്ട: വോഡഫോൺ കാർഡിെൻറ ക്ഷാമം മുതലെടുത്ത് യുവാവിെൻറ തട്ടിപ്പ്. കോഴിക്കോട് ബാലുശ്ശേരി റോഡിൽ നന്മണ്ട 13ലെ ന്യൂവേ ഇലക്ട്രോണിക്സ് കടയിലെ മധ്യവയസ്കനായ കൂങ്കര രാമനാണ് തട്ടിപ്പിനിരയായത്. മകൻ ശ്രീരാജ് പുറത്തുപോയപ്പോൾ പിതാവായ രാമനായിരുന്നു കടയിൽ ഇരുന്നത്. നരിക്കുനി റോഡിലെ പഴയ ടാക്കീസിനടുത്ത് വോഡഫോൺ കാർഡ് ഉണ്ടെന്ന് യുവാവ് രാമനോട് പറഞ്ഞു. താൻ ചായക്കാരൻ കുട്ടൻ നായരുെട മകനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും രാമനിൽനിന്ന് ഫോൺ വാങ്ങി മകൻ ശ്രീരാജിനെ വിളിക്കുകയുമായിരുന്നു. റീചാർജ് കാർഡ് എത്തിച്ചുനൽകാമെന്ന് ഫോണിലൂടെ ശ്രീരാജിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മകൻ ശ്രീരാജ് ഫോണിലൂടെ പറഞ്ഞതനുസരിച്ച് രാമൻ 1200 രൂപ യുവാവിന് നൽകുകയായിരുന്നു. 50, 30 കാർഡുകൾ ഉടൻ എത്തിക്കാമെന്നും പറഞ്ഞു. ഏറെനേരം കാത്തിരുന്നിട്ടും ഇയാൾ തിരിച്ചെത്തിയില്ല. താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ രാമൻ ഉടൻ അടുത്ത കടക്കാരുമായി സംസാരിച്ചുവെങ്കിലും യുവാവ് മുങ്ങിയിരുന്നു. കാണാൻ മാന്യനായിരുന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്. നേരേത്തയും സമാനമായ ഒേട്ടറെ തട്ടിപ്പുകൾക്ക് നന്മണ്ടയിലെ കടക്കാർ വിധേയരായിരുന്നു. തുടർച്ചയായി നടക്കുന്ന ഇത്തരം തട്ടിപ്പുകൾ വ്യാപാരികളെ ആശങ്കാകുലരാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.