കാ​രാ​ട്ട് പു​ഴ ൈക​യേ​റി​യ സം​ഭ​വം: ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ ബ​ഹ​ളം

വടകര: നഗരസഭയിലെ കാരാട്ട് പുഴയോരം ൈകയേറിയ സംഭവത്തെക്കുറിച്ചുള്ള വാദപ്രതിവാദത്തിൽ കൗൺസിൽ യോഗം അലങ്കോലമായി. പ്രതിപക്ഷത്തുനിന്ന് ടി. കേളുവാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണ്ടൽക്കാടുകളും പുഴകളും നദികളും സംരക്ഷിക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവർ ശ്രമിക്കുന്നതിനിടയിൽ ചിലയാളുകൾ അഞ്ചു മീറ്റർ വീതിയിലും 30 മീറ്റർ നീളത്തിലും പുഴ നികത്തിയതായി കേളു ആരോപിച്ചു. ഇതിനെതിരെ വാർഡ് മെമ്പർ കൂടിയായ പി. ഗിരീശൻ രംഗത്തെത്തി. പുഴ ആരും ൈകയേറിയിട്ടില്ലെന്നും തീർത്തും രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആക്ഷേപങ്ങളാണിപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നതെന്നും ഗിരീശൻ പറഞ്ഞു. ആരാണ് പുഴ ൈകയേറ്റത്തിന് നേതൃത്വം കൊടുത്തതെന്ന് വ്യക്തമാക്കണം. വാർഡിെൻറ വികസനത്തിനായി പ്രവർത്തിക്കുന്ന തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും ഗിരീശൻ പറഞ്ഞു. റവന്യൂ പുറമ്പോക്ക് ഭൂമി നികത്തുമ്പോൾ നഗരസഭയിൽനിന്നു അനുമതി തേടിയിട്ടുണ്ടോയെന്ന് പ്രതിപക്ഷ അംഗം എം.പി. അഹമ്മദ് ചോദിച്ചു. നഗരസഭയുടെ ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടത്തിന് അധികാരികൾ അറിയാതെ എങ്ങനെ കെട്ടിട നമ്പർ ലഭിച്ചെന്ന് ചെയർമാൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ അംഗം എം.പി. ഗംഗാധരൻ ആവശ്യപ്പെട്ടു. വാർഡ് സഭയിൽ പുഴ നികത്തി സ്റ്റേഡിയം നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാതെ യോഗം കഴിഞ്ഞശേഷം എഴുതിച്ചേർത്ത നടപടി ശരിയല്ലെന്നും ഗംഗാധരൻ പറഞ്ഞു. കാരാട്ട് പുഴയോരത്ത് നടന്നത് ൈകയേറ്റമാണെങ്കിൽ നേരത്തേ താഴെഅങ്ങാടി വലിയവളപ്പ് സൊസൈറ്റി ഗ്രൗണ്ടിൽ മണ്ണിട്ടതും ൈകയേറ്റമാണെന്ന് ഭരണപക്ഷ അംഗം അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു. ഇതോടെ, കൗൺസിൽ യോഗം പൂർണമായി ബഹളത്തിലായി. കഴിഞ്ഞ കൗൺസിലിെൻറ കാലത്ത് ചെയർമാെൻറ അനുമതിയോടെയാണ് വലിയവളപ്പ് സൊസൈറ്റി ഗ്രൗണ്ടിൽ മണ്ണിട്ടതെന്നും അതിന് നേതൃത്വം കൊടുത്തത് താനാണെന്നും പ്രതിപക്ഷ അംഗം ടി.ഐ. നാസർ പറഞ്ഞു. പുഴ ൈകയേറിയോ എന്നതിനെക്കുറിച്ച് തനിക്ക് പറയാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ റവന്യൂ അധികാരികളാണ് നടപടി സ്വീകരിക്കേണ്ടതെന്നും ചെയർമാൻ കെ. ശ്രീധരൻ പറഞ്ഞു. പാർട്ടി കൗൺസിൽ ലീഡർമാരുടെ കമ്മിറ്റി രൂപവത്കരിച്ച് സ്ഥലം സന്ദർശിക്കണമെന്ന് പ്രതിപക്ഷ അംഗം ടി.ഐ. നാസർ ആവശ്യപ്പെട്ടു. ഇതോടെ, കമ്മിറ്റി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ബഹളംവെച്ചു. യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകണമെന്നും ചിലർ വാദിച്ചു. ഇതിനിടെ, കൗൺസിൽ യോഗം നിർത്തിവെച്ച് ചെയർമാൻ പാർട്ടി ലീഡർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. തുടർന്ന്, തഹസിദാരോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ധാരണയായി. ഇക്കാര്യങ്ങൾ നടപ്പാക്കാൻ ചെയർമാനെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.