ത​ക​ർ​പ്പ​ൻ​ കെ.​എ​സ്.​ആ​ർ.​ടി.​സി: അ​വ​ധി​ക്കാ​ല സ​ര്‍വി​സു​ക​ളി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ വ​രു​മാ​നം

കോഴിക്കോട്: ഒത്തൊരുമിച്ചാൽ എന്തും നേടാമെന്ന് കെ.എസ്.ആർ.ടി.സി തെളിയിച്ചു. വിഷു, ഈസ്റ്റര്‍ അവധിക്കാല സര്‍വിസുകളിലാണ് കോർപറേഷൻ ജില്ലയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. കോഴിക്കോട് സോണിെൻറ തിങ്കളാഴ്ചത്തെ വരുമാനം സർവകാല റെക്കോഡായി. മൊത്തവരുമാനം ടാർഗറ്റും കടന്ന് 104 ശതമാനത്തിലെത്തി. 888 സർവിസ് നടത്തുന്ന കോഴിക്കോട് സോൺ ചുരുങ്ങിയ സർവിസുകൾകൊണ്ട് ഏറ്റവുമധികം വരുമാനം നേടുന്ന സോണുമായി. 1,18,57,000 രൂപയായിരുന്നു കോഴിക്കോട് സോണിെൻറ ടാർഗറ്റ്. എന്നാൽ, തിങ്കളാഴ്ച നേടിയത് 1,23,25,000 രൂപയാണ്. ഇതോടൊപ്പം കോഴിക്കോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തൊട്ടില്‍പ്പാലം, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, തലശ്ശേരി ഡിപ്പോകളിൽ ടാർഗറ്റിനേക്കാൾ വരുമാനം നേടി. മറ്റ് ഡിപ്പോകളും ടാർജറ്റിെൻറ 90 ശതമാനം നേടി. കോഴിക്കോട് ഡിപ്പോയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 133 ശതമാനം വരുമാനമാണ് ഡിപ്പോ നേടിയത്. 12,29,600 രൂപയായിരുന്നു ടാർഗറ്റ്. നേടിയത് 16,27,500 രൂപ. ദീർഘദൂര റൂട്ടുകളിൽ അധിക സർവിസുകൾ ഒാടിച്ചാണ് കെ.എസ്.ആർ.ടി.സി നേട്ടമുണ്ടാക്കിയത്. ബംഗളൂരുവിലേക്ക് ഏഴും മൈസൂരുവിലേക്ക് ഒന്നും അധിക സർവിസുകൾ തിങ്കളാഴ്ച ഒാടി. കോഴിക്കോട് സോണിൽ കണ്ണൂർ-2, പയ്യന്നൂർ-1, കൽപറ്റ-1, സുൽത്താൻ ബത്തേരി-1, തലശ്ശേരി-1 എന്നിങ്ങനെ വിവിധ ഡിപ്പോകളിൽ അധിക സർവിസ് നടത്തി. സംസ്ഥാനത്ത് കോർപറേഷൻ വരുമാനം ടാർഗറ്റ് കവിഞ്ഞു ഏഴുകോടി രൂപയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ടാർഗറ്റ്. സർവകാല റെക്കോഡാണിത്. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിെൻറ ഫലമാണ് മികച്ച വരുമാനമെന്ന് സോണൽ ഒാഫിസർ എൻ. പ്രേമരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.