മാവൂർ: ഉൗർക്കടവിൽ കവണക്കല്ല് െറഗുലേറ്റർ കം ബ്രിഡ്ജിെൻറ മാറ്റിയ ലോക്ക് ഷട്ടർ പൂർണമായി പ്രവർത്തനസജ്ജമായി. ശനിയാഴ്ച ജലേസചന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രവർത്തിപ്പിച്ച് പരിശോധിച്ചശേഷം ഷട്ടർ പൂർണമായി താഴ്ത്തി. ജലസേചനവിഭാഗം (മെക്കാനിക്കൽ) മലമ്പുഴ ഡിവിഷൻ അസി. എൻജിനീയർ വി. സതീഷ് ചന്ദ്രൻ, ഒാവർസിയർ ടി.എം. ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടി എ.ഇ എം.കെ. രാജഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഷട്ടറിെൻറ പ്രവൃത്തി പരിശോധന നടന്നത്. ഇതോടൊപ്പം മുകൾഭാഗത്തുള്ള രണ്ടാമെത്ത േലാക്ക് ഷട്ടർ ഉയർത്തി പരിശോധിക്കുകയും ചെയ്തു. ദ്രവിച്ച് ചോർച്ചയുള്ള ഇൗ ഷട്ടറിെൻറ അറ്റകുറ്റപ്പണി നടത്തും. ദ്രവിച്ച ഭാഗത്ത് ചോർച്ച അടക്കുന്നവിധം അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. സർക്കാറിെൻറ ഭരണാനുമതി ലഭിച്ചതിൽ ശേഷിക്കുന്ന തുക വിനിയോഗിക്കുന്നതിന് അനുമതി തേടിയിട്ടുണ്ട്. രണ്ട് ലോക്ക് ഷട്ടറുകളും മാറ്റിസ്ഥാപിക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം 65 ലക്ഷത്തിെൻറ ഭരണാനുമതിയാണ് നേരത്തേ തേടിയിരുന്നത്. എന്നാൽ, പൂർണമായി ദ്രവിച്ച താഴത്തെ ഷട്ടർ മാറ്റാനാണ് അനുമതി കിട്ടിയത്. 28.5 ലക്ഷം അനുവദിച്ചതിൽ 24,96,719 രൂപക്കാണ് കരാർ നൽകിയത്. ഭരണാനുമതി ലഭിച്ചതിൽ ശേഷിക്കുന്ന തുകയാണ് രണ്ടാമത്തെ ലോക്ക് ഷട്ടറിെൻറ അറ്റകുറ്റപ്പണിക്ക് ചെലവഴിക്കാനുദ്ദേശിക്കുന്നത്. രണ്ട് ലോക്ക് ഷട്ടറുകളും പൂർണമായി പ്രവർത്തനസജ്ജമായാൽ മാത്രമേ െറഗുലേറ്ററിെൻറ മറുഭാഗത്തേക്ക് തോണികളുടെയും മറ്റും ജലഗതാഗതം സാധ്യമാകൂ. പുതിയ ലോക്ക് ഷട്ടർ സ്ഥാപിക്കുന്ന ജോലി ദിവസങ്ങൾക്കുമുമ്പ് തുടങ്ങിയെങ്കിലും ഷട്ടറിെൻറ ചെറിയ വളവും ചില സാേങ്കതിക പ്രശ്നങ്ങളും കാരണം പ്രവർത്തനസജ്ജമാകാൻ വൈകുകയായിരുന്നു. ഇരു ലോക്ക് ഷട്ടറുകളും പ്രവർത്തിപ്പിക്കാനുള്ള മോേട്ടാറുകളുടെയും മറ്റും അറ്റകുറ്റപ്പണിയും തുടങ്ങിയിട്ടുണ്ട്. ഒായിലിങ്, ഗ്രീസിങ്, പെയിൻറിങ്, റബർ സീലിങ് പ്രവൃത്തികളാണ് നടക്കുന്നത്. ഇതോടൊപ്പം ശേഷിക്കുന്ന 15 ഷട്ടറുകളുടെ മോേട്ടാറുകളുടെയും അനുബന്ധ യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.