കോഴിക്കോട്: മൊഫ്യൂസൽ ബസ്സ്റ്റാന്‍ഡിലെ ബേക്കറിയില്‍നിന്ന് ജെല്ലിമിഠായി കഴിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചെന്ന പരാതിയില്‍ െപാലീസ് അന്വേഷണം ആരംഭിച്ചു. വിഷാംശം ശരീരത്തിനുള്ളില്‍ ചെന്നത് മരണകാരണമായെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അതേസമയം ഇത് ജെല്ലി മിഠായി കഴിച്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബേക്കറിയിലെ ജെല്ലി മിഠായി ഭക്ഷ്യസുരക്ഷാ വിഭാഗവും െപാലീസും പരിശോധനക്കയച്ചിട്ടുണ്ട്. പൊലീസിെൻറ ഫോറന്‍സിക് വിഭാഗവും ഇവ പരിശോധിക്കും. അഞ്ചു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു. ഇതിനുശേഷമേ മരണം സംബന്ധിച്ചുള്ള അവ്യക്തത അവസാനിക്കുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മാതാവ് ഖദീജയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം ഭക്ഷ്യവിഷബാധയേറ്റ് മരിച്ച യൂസഫ് അലിയുടെ സഹോദരിക്ക് നേരിയ തോതില്‍ ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം മറ്റെവിടുന്നെങ്കിലും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണോ ഭക്ഷ്യവിഷബാധയെന്നും അന്വേഷിക്കും. മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ കടയില്‍ ജെല്ലി മിഠായി അവസാനമായി എത്തിച്ചത് ഏഴു ദിവസം മുമ്പാണ്. ദിവസം 540ഓളം ജെല്ലി മിഠായികള്‍ വരെ വിറ്റഴിക്കാറുണ്ടെന്ന് കടക്കാരന്‍ മൊഴി നല്‍കി. നേരത്തേ ജെല്ലി മിഠായി കഴിച്ചവര്‍ക്കൊന്നും ഛര്‍ദിയോ മറ്റ് അസ്വസ്ഥതകളോ ഉള്ളതായി അറിഞ്ഞിട്ടില്ലെന്നും കടയുടമ പൊലീസിന് മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.