മ​ത്സ​രം ഉ​റ​പ്പാ​യി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​നി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് 23ന്

മുക്കം: വ്യാപാരി വ്യവസായി മുക്കം യൂനിറ്റ് തെരഞ്ഞെടുപ്പ് 23ന് നടക്കും. വിഭാഗീയത രൂക്ഷമായ യൂനിറ്റിൽ ഇരു വിഭാഗവും മത്സരരംഗത്ത് ഉറച്ചുനിന്നതോടെ സമവായ നീക്കവും പാളി. 650ൽ പരം അംഗങ്ങളുള്ള, ജില്ലയിൽതന്നെ വലിയ യൂനിറ്റുകളിലൊന്നായ മുക്കത്ത് മത്സരം ഒഴിവാക്കാനായി ജില്ല നേതൃത്വം കിണഞ്ഞുശ്രമിെച്ചങ്കിലും ഇരു വിഭാഗവും മത്സരരംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം കഴിഞ്ഞ തവണയാണ് യൂനിറ്റിൽ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ രണ്ടു തവണ ഭരണ രംഗത്തുണ്ടായിരുന്ന ടീമിനെ പരാജയപ്പെടുത്തി കെ.സി. നൗഷാദിെൻറ നേതൃത്വത്തിലുള്ള വിഭാഗം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 54 വോട്ടുകൾക്കായിരുന്നു നൗഷാദ് വിജയിച്ചത്. രണ്ടു വർഷത്തിനു ശേഷം ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു ഭാഗത്ത് കെ.സി. നൗഷാദും മറുഭാഗത്ത് മുൻ പ്രസിഡൻറ് പി.പി. അബ്ദുൽ മജീദുമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.