പൊ​​ലീ​​സി​​നെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധം: ടി. ​​സി​​ദ്ദീ​​ഖ്​ ഉ​​ൾ​​പ്പെ​​ടെ നൂ​​റ്​ പേ​​ർ​െ​​ക്ക​​തി​​രെ കേ​​സ്​

കോഴിക്കോട്: ജിഷ്ണുവിെൻറ മാതാവ് മഹിജക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേിച്ചതിന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉൾപ്പെടെ നൂറോളം പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു. രണ്ട് ദിവസമായി വിവിധ സംഘടനകളുടെ േനതൃത്വത്തിൽ കമീഷണർ ഒാഫിസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പെങ്കടുത്തവർക്കെതിരെയാണ് കേസ്. കോൺഗ്രസ് പ്രവർത്തകരായ 50 പേർെക്കതിരെയും എം.എസ്.എഫ് ജില്ല പ്രസിഡൻറ് എ.പി. അബ്ദുസമദ് ഉൾപ്പെടെ 30 പേർക്കെതിരെയും കേസുണ്ട്. വ്യാഴാഴ്ച യുവമോർച്ച പ്രതിഷേധത്തിൽ പെങ്കടുത്ത ജില്ല സെക്രട്ടറി ദിലീപ് ഉൾപ്പെടെ 20 പേർക്കെതിരെയും കേസുണ്ട്. ബുധനാഴ്ച എം.എസ്.എഫ് ജില്ല കമ്മിറ്റി സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് നടത്തിയ മാർച്ചിൽ പെങ്കടുത്ത ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, ട്രഷറർ അഫ്നാസ് ചോറോട് എന്നിവരുൾപ്പെടെ 13 പേെര അറസ്റ്റു ചെയ്ത് കസബ സ്റ്റേഷനിലേക്ക് മാറ്റി വിട്ടയച്ചിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കമീഷണർ ഒാഫിസ് മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്കും ഒമ്പത് പ്രവർത്തകർക്കും പരിക്കേറ്റു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ഡി.സി.സി ഭാരവാഹികളായ നിജേഷ് അരവിന്ദ്, വി. സമീജ് പാറോപ്പടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, നോർത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീലേഷ്, ഷിബു, പയ്യാനക്കൽ മണ്ഡലം സെക്രട്ടറി ജെഫ്രിൻ, ബാലുശ്ശേരി മണ്ഡലം സെക്രട്ടറി ജൈസൻ അത്തോളി, കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് ആർ. ഷഹിൻ തുടങ്ങിയവർക്കാണ് ലാത്തിവീശലിൽ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ പ്രകടനമായത്തിയ ഇരുപതോളം ബി.ജെ.പി- യുവമോർച്ച പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വ്യാഴാഴ്ച യുവമോർച്ച നടത്തിയ കമീഷണർ ഒാഫിസ് മാർച്ചിന് നേരെ പൊലീസ് ജലപീരിങ്കി പ്രയോഗിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു, ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണ, ജില്ല പ്രസിഡൻറ് പ്രഭീഷ് മാറാട് എന്നിവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണ ഉൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.