കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ: ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്​ കെ​യ​ർ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ ഇ​ന്ന്​

കോഴിക്കോട്: ശുചിത്വവും കൊതുകുജന്യ രോഗങ്ങളും സംബന്ധിച്ച് ‘മാധ്യമം’ ഹെൽത്ത് കെയറിെൻറ ആഭിമുഖ്യത്തിൽ പ്രതിരോധ, ബോധവത്കരണ പരിപാടി വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് കുണ്ടുങ്ങൽ ഇബ്രാഹിംപാലം ടിക്സ് ഗ്രൗണ്ടിലാണ് പരിപാടി. ടിക്സ് ഒാർഗനൈസേഷൻ, എണ്ണപ്പാടം ഏരിയ റെസിഡൻറ്സ് അസോസിയേഷൻ, ദേശസേവാ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മലേറിയ, െഡങ്കിപ്പനി, ഫൈലേറിയ തുടങ്ങിയ രോഗങ്ങൾ സംബന്ധിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഉദ്ഘാടന സമ്മേളനം, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ് എന്നിവ നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോർപറേഷൻ കൗൺസിലർമാരായ സി. അബ്ദുറഹീം, അഡ്വ. പി.എം. നിയാസ്, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. രഘുകുമാർ സദാനന്ദൻ, ദേശീയ രോഗപ്രതിരോധ വിഭാഗം ഡയറക്ടർ ഡോ. രഘു, കൊതുകു നിയന്ത്രണവിഭാഗം സീനിയർ ബയോളജിസ്റ്റ് കെ.ടി. മോഹനൻ, കോർപറേഷൻ ആരോഗ്യവിഭാഗം മേധാവി ഡോ. ഗോപകുമാർ രാമചന്ദ്രൻ, മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.