ബേപ്പൂർ തുറമുഖത്തിന്​ ഉണർവേകി ചരക്കുകപ്പൽ

ബേപ്പൂർ: തുറമുഖത്തിന് പുത്തനുണർവേകി ചരക്കുകപ്പൽ എത്തി. 1800 ടൺ സോഡാകാരവുമായി ‘ഹെർമീസ്’ എന്ന കപ്പൽ വ്യാഴാഴ്ച രാവിലെയാണ് വാർഫിലടുത്തത്. പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ തുറമുഖ ജീവനക്കാർ കപ്പലിനെ സ്വീകരിച്ചു. ഗുജറാത്തിലെ പോർബന്തറിൽനിന്നാണ് ചരക്കുമായി കപ്പൽ എത്തിയത്. രണ്ടു ദിവസംകൊണ്ട് ചരക്ക് ഇറക്കിത്തീർക്കാനാണ് ആലോചിക്കുന്നത്. ഹർത്താലായതിനാൽ ചരക്കുനീക്കം നടന്നില്ല. എങ്കിലും ഓവർടൈം എടുത്തെങ്കിലും നിശ്ചിത സമയത്തിനകം ചരക്കിറക്കാനുള്ള ഉത്സാഹത്തിലാണ് തൊഴിലാളികൾ. ഏഴു മാസത്തെ കാത്തിരിപ്പിനുശേഷമാണ് ഇതേപോലെയുള്ള കപ്പൽ വീണ്ടുമെത്തുന്നത്. ജി.എം ട്രേഡേഴ്സ് എന്ന കമ്പനി ഹിന്ദുസ്ഥാൻ ലിവറിനുവേണ്ടിയാണ് സോഡാകാരം കയറ്റിയ ഈ കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തിച്ചത്. കെണ്ടയ്നർ ഷിപ് എത്തിയാൽ മാത്രമേ തുറമുഖത്തിെൻറ വികസനം സാധ്യമാവുകയുള്ളൂ. അതിനാദ്യം വേണ്ടത് വലിയ കപ്പലിൽനിന്ന് ചരക്കിറക്കാൻ സാധ്യമാകുന്ന കെണ്ടയ്നർ െക്രയിൻ സ്ഥാപിക്കലാണ്. ഏറെ മുറവിളികൾക്കുശേഷം കഴിഞ്ഞവർഷം 17 കോടി രൂപ െചലവ് ചെയ്ത് ജർമനിയിൽനിന്ന് കൊച്ചി വഴി ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ച കൂറ്റൻ കെണ്ടയ്നർ െക്രയിൻ ഉപയോഗമില്ലാതെ കിടക്കുകയാണ്. അന്ന് കൊടുംചൂടിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ജർമൻ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ഇത് സ്ഥാപിച്ചത്. ചരക്കുനീക്കത്തിന് ഇത് ഉപയോഗിക്കാത്തത് കാരണം സർക്കാറിന് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. ഈ മാസം 11-ന് കെണ്ടയ്നർ ഷിപ് ബേപ്പൂർ തുറമുഖത്തെത്തുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് അറിയിച്ചു. ഇതിെൻറ മുന്നോടിയായി പുതിയ വാർഫിൽ ആഴം കൂട്ടാനുള്ള ഡ്രഡ്ജിങ് സർവേ വെള്ളിയാഴ്ച തീരും. അടുത്തദിവസംതന്നെ അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് ആഴം വർധിപ്പിച്ച് കെണ്ടയ്നർ ഷിപ് സുഗമമായി വാർഫിൽ അടുക്കാനുള്ള നിലയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.