കോഴിക്കോട്: ജിഷ്ണുവിെൻറ മാതാവ് മഹിജക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സിറ്റി പൊലീസ് മേധാവി ഒാഫിസ് മാർച്ചിൽ സംഘർഷം. പൊലീസ് രണ്ടുതവണ ജല പീരങ്കി പ്രയോഗവും ലാത്തിചാർജും നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു, ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണ, ജില്ല പ്രസിഡൻറ് പ്രഭീഷ് മാറാട് എന്നിവർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. ഇവരെ ആദ്യം ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പ്രകാശ് ബാബുവിന് തലക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് മുതലക്കുളത്തുനിന്ന് ആരംഭിച്ച മാർച്ച് കമീഷണർ ഒാഫിസിനു മുന്നിലെത്തിയത്. പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ പ്രകോപന മുദ്രാവാക്യം മുഴക്കിയെത്തിയ അമ്പതോളം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് കമീഷണർ ഒാഫിസ് വളപ്പിനകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നിരവധി പ്രവർത്തകർ പിൻവാങ്ങി. ജലപീരങ്കി നിർത്തിയതോടെ വീണ്ടും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. ഇതോടെ െപാലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയുമായിരുന്നു. മുതലക്കുളം ഭാഗത്തേക്ക് ചിതറിയോടിയ പ്രവർത്തകർ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ തള്ളിയിട്ടു. പൊലീസുകാരനാണ് ഇദ്ദേഹത്തെ ഏഴുന്നേൽപിച്ച് മാനാഞ്ചിറ ബി.എസ്.എൻ.എൽ ഒാഫിസ് വരാന്തയിലേക്കിരുത്തിയത്. പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണ ഉൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് ഇവിടെനിന്ന് അറസ്റ്റുചെയ്തു മാറ്റി. സമരം നേരിടാൻ ഡി.സി.പി പി.ബി. രാജീവ്, അസി. കമീഷണർമാരായ െക.പി. അബ്ദുൽ റസാഖ്, അരവിന്ദാക്ഷൻ, അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിനെ വിന്യസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.