പ​ത്ത​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ഫറോക്ക്: മലബാറിലടക്കം വിവിധ ജില്ലകളിൽ വിതരണം നടത്താൻ ലക്ഷ്യമിട്ട് ട്രെയിൻ മാർഗം ഫറോക്കിലെത്തിച്ച പത്തര കിലോ കഞ്ചാവുമായി മൂന്നുപേരെ ഫറോക്ക് പൊലീസ് പിടികൂടി. കുന്ദമംഗലം പെരിങ്ങളം മണ്ണംപറമ്പത്ത് വീട്ടിൽ ഷിജു (28), കുറ്റിക്കാട്ടൂർ ഉണ്ണാട്ടിൽ തെക്കേ കോയിക്കൽ ജിതിൻ റോസാരിയോ (20), മാവൂർ കായലം കണ്ണമ്പത്ത് മീത്തൽ ബിജീഷ് (23) എന്നിവരെയാണ് ഫറോക്ക് എസ്.ഐ എ. രമേഷ് കുമാറും സംഘവും ശനിയാഴ്ച വൈകുന്നേരം നാലരയോടെ പിടികൂടിയത്‌. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇവർ വലയിലായത്. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് തീവണ്ടി മാർഗം കഞ്ചാവ് ഫറോക്കിലെത്തിച്ചത്. ജില്ലയിലെ വിവിധ മേഖലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ചെറുവണ്ണൂർ സി.ഐ കെ.കെ.വി. വിനോദ് പറഞ്ഞു. ഫറോക്ക് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗംഗാധരൻ, എ.എസ്.ഐ പ്രേമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, രജീഷ്, ജില്ല ഗുണ്ടാ സ്ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.