കൊടിയത്തൂർ: രാജ്യത്തിെൻറ ബഹുസ്വരതയും പൊതുഇടങ്ങളും സംരക്ഷിക്കാൻ സർക്കാർ വിദ്യാലയങ്ങളുടെ ശാക്തീകരണം അനിവാര്യമാണെന്ന് നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ. പൊതുവിദ്യാലയങ്ങൾ ഇല്ലാതാവുന്നതോടെ ഇടകലരാനുള്ള അവസരം നഷ്ടമാവും. സഹവർത്തിത്വത്തിലൂടെയാണ് സംസ്കാരങ്ങൾ രൂപപ്പെടുന്നത്. വിദ്യാഭ്യാസരംഗത്ത് സാമുദായികശക്തികൾ പിടിമുറുക്കുന്നതോടെ സഹവർത്തിത്വവും ഇടകലരലും ഇല്ലാതാവും. ജനങ്ങൾ തമ്മിലെ ആത്മബന്ധം വളരുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിനെ അകറ്റിനിർത്താതെതന്നെ വിദ്യാലയങ്ങളിൽ മാതൃഭാഷയിൽ അധ്യയനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന ടി.കെ. അബൂബക്കർ മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരസാേങ്കതികവിദ്യയുടെ കുതിച്ചുചാട്ടം ഉൾക്കൊണ്ട് വിദ്യാഭ്യാസരീതിയിൽ കാലഘട്ടത്തിനനുസരിച്ച മാറ്റം വേണം. ആധുനിക സാേങ്കതികവിദ്യയിൽ പുതുതലമുറ ഏറെ മുന്നിലാണ്. ഇതുൾക്കൊണ്ട് അധ്യാപകരും മാറ്റത്തിന് തയാറായാൽ മാത്രമേ വിദ്യാർഥികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ജോർജ് എം. തോമസ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല , ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷറഫുന്നിസ ടീച്ചർ, സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, വാർഡ് അംഗം സാറ ടീച്ചർ, മുക്കം എ.ഇ.ഒ ലൂക്കോസ് മാത്യു, സ്കൂൾ എസ്.എം.സി ചെയർമാൻ സമദ് കണ്ണാട്ടിൽ, എൻ.കെ. സാജിദ, എ.പി. മുജീബ്, റസാഖ് കൊടിയത്തൂർ, കെ.വി. അബ്ദുസലാം, ഫൈസൽ പാറക്കൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഉമർ പുതിയോട്ടിൽ സ്വാഗതവും ഹെഡ്മാസ്റ്റർ യു.പി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. ടി.കെ. അബൂബക്കർ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.