അടച്ചുപൂട്ടാന്‍ ഒരുങ്ങി പാലാട്ട് എ.യു.പി സ്കൂളും

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂളിന് പിന്നാലെ തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂളും അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. 2016 മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. സര്‍ക്കാര്‍ അനാദായകരമായി പ്രഖ്യാപിച്ച സ്കൂളാണിത്. അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകളിലായി വെറും 13 പേരാണ് ഇവിടെയുള്ളത്. ആറ് അധ്യാപകരും സ്കൂളിലുണ്ട്. വര്‍ഷങ്ങളായി അമ്പതിലും താഴെയാണ് ഇവിടെ കുട്ടികള്‍. ഒരു ക്ളാസില്‍ 15 പേരെങ്കിലും വേണമെന്നാണ് കണക്ക്. മൂന്നു ക്ളാസുകളിലായി ഇവിടെ 45 പേര്‍ വേണം. സ്കൂള്‍ അടച്ചുപൂട്ടാന്‍ ഹൈകോടതിയാണ് ആദ്യം ഉത്തരവിട്ടത്. 2015 മാര്‍ച്ച് 31നകം പൂട്ടാനാണ് നിര്‍ദേശിച്ചത്. ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ൃപൊലീസ് സഹായത്തോടെ സ്കൂള്‍ പൂട്ടാനാണ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍, സ്കൂള്‍ പൂട്ടാന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ അറിയിച്ചു. അടുത്തദിവസം സ്കൂള്‍ പൂട്ടാന്‍ എത്തുന്ന എ.ഇ.ഒയെ തടയുമെന്നും ഇവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.