വോട്ടോട്ടം കഴിഞ്ഞു ; ഇനി പെട്ടിപിടുത്തം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളംമുഴങ്ങിയത് മുതല്‍ നിര്‍ത്താതെയുള്ള ഓട്ടപ്പാച്ചിലിനൊടുവില്‍ തിങ്കളാഴ്ച പോളിങ് ബൂത്തുകള്‍ സജീവമായപ്പോള്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അല്‍പം ‘വിശ്രമ’ത്തിലാണ്. ചൂടിന്‍െറ കാഠിന്യം അവഗണിച്ചും സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും വോട്ടര്‍മാരെ പോളിങ് ബൂത്തിലത്തെിക്കാനുള്ള ശ്രമത്തിലാണ്. വിജ്ഞാപനം വന്ന് ഒന്നരമാസത്തോളം നീണ്ട പ്രചാരണ കാലയളവില്‍ എല്ലാ പാര്‍ട്ടികളും വിയര്‍ക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ആസൂത്രിതമായ മൂന്നു ഘട്ട പ്രചാരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് എല്ലാ പാര്‍ട്ടികളും വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് ക്ഷണിക്കുന്നത്. പതിവ് പ്രചാരണങ്ങള്‍ക്കുപുറമെ സോഷ്യല്‍ മീഡിയയും ടെലിവിഷനും ഉള്‍പ്പെടെ നവ സങ്കേതങ്ങളും സര്‍വസാധാരണമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. ജനാധിപത്യത്തിന്‍െറ ഉത്സവമായ തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ മാമാങ്കത്തിന്‍െറ നാട്ടിലും ഒരുക്കം കെങ്കേമമായി. 13 മണ്ഡലങ്ങളില്‍ കോഴിക്കോട് നോര്‍ത്, സൗത്, ബേപ്പൂര്‍, എലത്തൂര്‍ എന്നിവയാണ് നഗരപരിധിയിലുള്ളവ. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒന്നരമാസത്തോളമായി നടക്കുന്ന ഒരുക്കങ്ങള്‍ പരിസമാപ്തിയിലത്തെുമ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പ് ഉത്സവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.