സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്തണം –കലക്ടര്‍

കോഴിക്കോട്: 14ാം നിയമസഭയിലേക്ക് തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പ് പ്രശ്നരഹിതവും സമാധാനപൂര്‍ണവുമാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ എന്‍. പ്രശാന്ത് ആവശ്യപ്പെട്ടു. പൊതുവെ ശാന്തമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടക്കാറുള്ള കോഴിക്കോട് ഇത്തവണയും അത് ആവര്‍ത്തിക്കണം. രണ്ട് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കാണിച്ച പക്വതയാര്‍ന്ന സമീപനം കൂടുതല്‍ വാശിയോടെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ജില്ലയിലെ എല്ലാ വോട്ടര്‍മാരും പോളിങ് ബൂത്തുകളിലത്തെണം. ജാതി-മത പരിഗണനകള്‍ക്കതീതമായി നാടിന്‍െറ നന്മയായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ പങ്കാളിയാവുകയെന്നത് ഓരോ പൗരന്‍െറയും അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ്. എന്ത് തടസ്സമുണ്ടെങ്കിലും അവ മറികടന്ന് സമ്മതിദാനം രേഖപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണം. പണമോ പാരിതോഷികമോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുക, ഭീഷണിയിലൂടെയും മറ്റും വോട്ടര്‍മാരെ പിന്തിരിപ്പിക്കുക തുടങ്ങി ജനാധിപത്യത്തിന്‍െറ അന്തസ്സത്തയെ കളങ്കപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. ആയിരക്കണക്കിന് ജീവനക്കാരുടെ രണ്ടുമാസം നീണ്ട അശ്രാന്തപരിശ്രമങ്ങളിലൂടെ ജില്ലയില്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാസംവിധാവും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.