മുക്കം: മതനിരപേക്ഷ, അഴിമതിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണം ബുധനാഴ്ച മുക്കത്ത് നല്‍കുമെന്ന് സി.പി.എം തിരുവമ്പാടി നിയോജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിനായി അണിയറ പ്രവൃത്തികള്‍ പൂര്‍ത്തിയായതായും അറിയിച്ചു. രാവിലെ അടിവാരത്തുനിന്ന് ജില്ലാ നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് റെഡ് വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ താളവാദ്യമേളങ്ങളുടെ അകമ്പടിയോടെ മുക്കത്തെ സ്വീകരണസ്ഥലമായ വി. ഭാസ്കരന്‍ നഗറിലേക്ക് ജാഥാ ലീഡറെ ആനയിക്കും. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000ത്തോളം പേര്‍ സ്വീകരണ സ്ഥലത്ത് എത്തും. വാഹനത്തില്‍ എത്തിച്ചേരുന്നവര്‍ മുക്കം അങ്ങാടി പരിസരത്ത് ആളുകളെ ഇറക്കി പാര്‍ട്ടി ഓഫിസ് പരിസരം, പുതിയ സ്റ്റാന്‍റ് പരിസരം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം എരിയ സെക്രട്ടറി ടി. വിശ്വനാഥന്‍, ജോര്‍ജ് എം. തോമസ്, കെ.ടി. ശ്രീധരന്‍, കെ. സുന്ദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ ങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.