കോഴിക്കോട്: ബ്ളേഡ് മാഫിയക്കും കൊള്ളപ്പലിശക്കാര്‍ക്കുമെതിരെ ആഭ്യന്തരവകുപ്പ് നടപ്പാക്കിയ ഓപറേഷന്‍ കുബേര റെയ്ഡ് അവസാനിപ്പിച്ചിട്ടില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. ജില്ലാ സഹകരണബാങ്ക് വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സ്റ്റുഡന്‍റ്സ് റുപേ കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊള്ളപ്പലിശക്കാര്‍ക്ക് സംസ്ഥാനത്ത് വിഹരിക്കാന്‍ സാഹചര്യമൊരുക്കില്ല. കേസുകളുടെ എണ്ണക്കുറവുകൊണ്ടാണ് ഓപറേഷന്‍ കുബേരക്ക് ഇപ്പോള്‍ പൊതുജനശ്രദ്ധ ലഭിക്കാതെ പോകുന്നത്. പദ്ധതി ഇപ്പോഴും നല്ലരീതിയില്‍ തുടരുന്നുണ്ട്. കൊള്ളപ്പലിശക്കാര്‍ക്കെതിരായ റെയ്ഡിന്‍െറ ഗുണം ഏറ്റവും കൂടുതല്‍ ലഭിച്ചത് സഹകരണ ബാങ്കുകള്‍ക്കാണ്. മുമ്പ് വായ്പകള്‍ക്കായി ബ്ളേഡുകാരെ സമീപിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ജനങ്ങള്‍ സഹകരണ ബാങ്കുകളിലത്തെുന്നു. ന്യൂജനറേഷന്‍ ബാങ്കുകള്‍ സാധാരണക്കാരെ ചൂഷണം ചെയ്യുമ്പോള്‍ ആശ്വാസമേകുന്നത് സഹകരണ ബാങ്കുകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.ഡി.സി ബാങ്ക് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍റ്സ് റുപേ കാര്‍ഡ് ബ്രോഷര്‍ പ്രകാശനം കെ. ഭുവനദാസ് നബാര്‍ഡ് ഡി.ഡി.എം ജെയിംസ് പി. ജോര്‍ജിന് നല്‍കി നിര്‍വഹിച്ചു. അഡ്വ. ഐ. മൂസ, കെ.എ. ഖാദര്‍ മാസ്റ്റര്‍, പി.എം. തോമസ്, കെ.പി. അജയകുമാര്‍, സി. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.