കല്‍പറ്റ: അല്‍പം വ്യത്യസ്തമാണ് ഈ കള്ളന്‍. നാട്ടിലെ കള്ളന്മാരൊക്കെ വെളിച്ചത്തെ ഭയപ്പെടുമ്പോള്‍ ഇവന് വെളിച്ചമാണ് പെരുത്തിഷ്ടം. രാത്രി ഏതെങ്കിലും വീട്ടില്‍ വെളിച്ചമുണ്ടോ അവിടെ കളവിനായി കയറിയിരിക്കും. ഒടുവില്‍ പള്ളിപ്പെരുന്നാള്‍ ദിവസം പള്ളിക്കടുത്ത വെളിച്ചമണക്കാത്ത വീട്ടില്‍ കയറി യുവതിയുടെ മാല പൊട്ടിച്ച് പൊലീസ് പിടിയിലായി. മേപ്പാടി ഒറ്റത്തെങ്കില്‍ സാബു ജോസഫാണ് (40) തിങ്കളാഴ്ച വൈത്തിരി പൊലീസിന്‍െറ വലയിലായത്. പെരുന്നാള്‍, ഗാനമേള, മറ്റ് ആഘോഷപരിപാടികള്‍ എന്നിവ നടക്കുന്ന ദിവസങ്ങളില്‍ രാത്രിയാണ് ഇയാള്‍ മോഷ്ടിക്കാനിറങ്ങുക. അടുത്തുള്ള വീടുകളില്‍ വെളിച്ചമുണ്ടെങ്കില്‍ അവിടെയത്തെും. ജനല്‍വഴി റൂമില്‍ ആരൊക്കെയാണ് ഉറങ്ങുന്നതെന്ന് നോക്കും. പിന്നെ സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ ജനല്‍വഴി മോഷ്ടിക്കും. വീടിനകത്ത് കയറില്ളെന്ന പ്രത്യേകതയും ഈ കള്ളനുണ്ട്. ചുണ്ടേല്‍ സെന്‍റ് ജൂഡ് പള്ളി തിരുനാള്‍ദിവസം രാത്രിയാണ് തൊട്ടടുത്ത വയലിനിസ്റ്റ് ക്രൂസ് തദ്ദേവൂസിന്‍െറ വീട്ടില്‍ സാബു കയറിയത്. എല്ലാവരും പള്ളിയില്‍ പോയതായിരുന്നു. ക്രൂസിന്‍െറ മകള്‍ ജെന്നിഫര്‍ വീടിന്‍െറ താഴെനിലയിലെ റൂമില്‍ ഉറങ്ങുകയായിരുന്നു. വെളിച്ചം അണച്ചിരുന്നില്ല. ജനലിനുള്ളിലൂടെ ജെന്നിഫറിന്‍െറ കഴുത്തിലെ മൂന്നു പവന്‍ സ്വര്‍ണമാല സാബു മോഷ്ടിച്ചുകടന്നു. അന്നുതന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കല്‍പറ്റ യൂനിറ്റിലെ ഫിങ്കര്‍ പ്രിന്‍റ് വിദഗ്ധ സിന്ദു സ്ഥലത്തത്തെി വിരലടയാളം തയാറാക്കി. ഇതുപയോഗിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈല്‍ സ്വിച് ഓഫ് ആക്കുന്ന സാബുവിനെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് തിങ്കളാഴ്ച മേപ്പാടി ബസ്സ്റ്റാന്‍ഡില്‍നിന്ന് പിടിച്ചത്. വൈത്തിരി എസ്.ഐ എ.യു. ജയപ്രകാശിന്‍െറ നേതൃത്വത്തിലായിരുന്നു നടപടി. മറ്റിടങ്ങളിലും സമാന മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചു. മേപ്പാടി തിനപുരം സൈതലവിയുടെ വീട്, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, വള്ളിയൂര്‍ക്കാവ്, കമ്പളക്കാട് എന്നിവിടങ്ങളിലൊക്കെ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.