കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനില്‍നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ സ്വര്‍ണം കണ്ടത്തൊനായി പൊലീസ് സംഘം മുംബൈയിലത്തെി. കസബ സി.ഐ ഇ. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മുഖ്യപ്രതി കരടി റഫീഖിനൊപ്പം മുംബൈയിലത്തെിയത്. ആലൂക്കാസ് ജ്വല്ലറിയിലെ ജീവനക്കാരന്‍ ദിജിനില്‍ നിന്നും തട്ടിയെടുത്ത 1.130 കിലോ സ്വര്‍ണാഭരണത്തില്‍ പകുതി വൈക്കത്തെ ഒരു ജ്വല്ലറിയില്‍നിന്നും പൊലീസ് കണ്ടത്തെിരുന്നു. ബാക്കി സ്വര്‍ണം മുംബൈയില്‍ വിറ്റതായാണ് റഫീഖിന്‍െറ മൊഴി. ഇതു വില്‍ക്കാന്‍ സഹായിച്ച ഏജന്‍റിനെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. കവര്‍ച്ചക്ക് ഉപയോഗിച്ച ഇന്നോവ കാര്‍ പോണ്ടിച്ചേരിയില്‍ നിന്നും കോഴിക്കോട്ടത്തെിച്ചു. സംഭവദിവസം റഫീഖ് ഉപയോഗിച്ച മറ്റൊരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി പ്രതികളുമായുള്ള നാല് പൊലീസ് ടീമുകളുടെ തെളിവെടുപ്പ് തുടരുകയാണ്. റഫീഖിന് പുറമെ കാസര്‍കോട് വെള്ളരിക്കുണ്ട് കാര്യംകടവത്ത് പി.ടി. റാഷിദ് (28), കല്ലായ് ചക്കുംകടവ് ചമ്മങ്ങണ്ടിപറമ്പ് ലാലു എന്ന മര്‍ഷിദലി (27), മാഹി പന്തക്കല്‍ ചൈതന്യ ഹൗസില്‍ നിഷാന്ത് (31), വയനാട് മുട്ടില്‍ കിഴക്കുമത്തേല്‍ ബഷീര്‍ (41), കോഴിക്കോട് നല്ലളം കീഴില്ലത്ത് മുബാറക് (31) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.