ജനകീയ ഇടപെടല്‍ ലക്ഷ്യംകണ്ടു; ചെറുവണ്ണൂരിലെ റോഡ് റീ ടാറിങ് നടത്തുന്നു

പേരാമ്പ്ര: നിര്‍മാണത്തിലെ അപാകതമൂലം ടാറിങ് നടത്തി ഒരാഴ്ചക്കകം തകര്‍ന്ന റോഡ് ജനകീയ ഇടപെടലില്‍ വീണ്ടും ടാറിങ് നടത്തുന്നു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പിലാറത്ത് താഴെ-വളയിലോട്ട്കാവ് റോഡാണ് രണ്ട് മാസത്തിനുള്ളില്‍ വീണ്ടും ടാര്‍ ചെയ്യുന്നത്. റോഡ് പ്രവൃത്തിയിലെ അപാകത ചൂണ്ടിക്കാണിച്ച് ആദ്യം രംഗത്തത്തെിയത് സംഗമം കലാസാംസ്കാരിക വേദിയാണ്. ഇതേതുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചു. യോഗത്തില്‍ പൂര്‍ണമായി റീടാറിങ് നടത്തണമെന്ന സംഗമം പ്രവര്‍ത്തകരുടെ ആവശ്യം കരാറുകാരന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യോഗം അലസി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെല്ലാം കരാറുകാരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് സംഗമം പ്രവര്‍ത്തകര്‍ വിജിലന്‍സിന് പരാതിനല്‍കുകയും വിജിലന്‍സിന്‍െറ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേട് കണ്ടത്തെുകയും ചെയ്തു. റോഡ് പ്രവൃത്തി നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതും പരാതിയില്‍ പറഞ്ഞിരുന്നു. വിജിലന്‍സിന്‍െറ നിര്‍ദേശപ്രകാരമാണ് റീ ടാറിങ് നടത്തിയതെന്നറിയുന്നു. കരാറുകാരുടെയും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ഒത്തുകളി പൊളിക്കാന്‍ ഈ ജനകീയ ഇടപെടല്‍ കൊണ്ട് സാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.