മലബാര്‍ മെഡിക്കല്‍ കോളജ് : ചര്‍ച്ച പരാജയം; സമരം തുടരുന്നു

ഉള്ള്യേരി: മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടതോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാലസമരത്തിന് പരിഹാരമായില്ല. ആശുപത്രിയിലെ വിവിധ യൂനിയന്‍ പ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവര്‍ യുനൈറ്റഡ് നഴ്സസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ, സെക്രട്ടറി ജിതിന്‍ ലോഹി എന്നിവരുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സസ്പെന്‍ഡ് ചെയ്ത യൂനിയന്‍ നേതാവിനെ തിരിച്ചെടുക്കണമെന്ന് സമരക്കാരും അതിനു കഴിയില്ളെന്ന് മാനേജ്മെന്‍റും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. നഴ്സുമാരുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ കമീഷനെ വെക്കാമെന്ന് നിര്‍ദേശംവന്നെങ്കിലും അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ളെന്ന് മാനേജ്മെന്‍റ് അറിയിച്ചു. അതേസമയം, സമരം കൂടുതല്‍ ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം. സമരക്കാരെ ഹോസ്റ്റലില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. അതിനിടെ മാനേജ്മെന്‍റ് സമര്‍പ്പിച്ച ഹരജിയില്‍ ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടു. ആശുപത്രി ചെയര്‍മാന്‍ അനില്‍കുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ കേണല്‍ ആര്‍.കെ. നായര്‍, മാനേജര്‍ സുനീഷ്, എം. മെഹബൂബ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം രമ്യമായി പരിഹരിക്കുന്നതില്‍ ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ളെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.