തിരുവമ്പാടി: വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയില്‍ ഞായറാഴ്ച ജനകീയ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. വൈകീട്ട് അഞ്ചിന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ ജ്ഞാന ചൈതന്യ, എ. അബൂബക്കര്‍ മൗലവി, മന്‍സൂര്‍ അഹ്സനി തുടങ്ങിയവര്‍ സംസാരിക്കും. ജനകീയ സമിതി രക്ഷാധികാരി ഫാ. അബ്രഹാം വള്ളോപ്പിള്ളി, മദ്യനിരോധനസമിതി താലൂക്ക് പ്രസിഡന്‍റ് എ.കെ. മുഹമ്മദ്, കെ.സി.ബി.സി പ്രസിഡന്‍റ് കെ.എം. എമ്മാനുവല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. മദ്യഷാപ്പിനെതിരെ വെള്ളിയാഴ്ച തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ റാലി നടത്തി. പ്രിന്‍സിപ്പല്‍ ജോസ് പ്രസാദ് റാലി ഉദ്ഘാടനം ചെയ്തു. കെ.എം. എമ്മാനുവല്‍, ജോസ് കാവില്‍ പുരയിടം, ബിബിന്‍ എം. സെബാസ്റ്റ്യന്‍, മാനസ, ജൂഡ്സന്‍ എന്നിവര്‍ സംസാരിച്ചു. മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മദ്യനിരോധന സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.കെ. സിദ്ദീഖ്, ദാമോധരന്‍ കോഴഞ്ചേരി, അനില്‍കുമാര്‍ അമ്മത്തൂര്‍, പുനത്തില്‍ വേലായുധന്‍, ടി.കെ. ചൂലന്‍ കൂട്ടി, ചോലക്കല്‍ സിന്ദീഖ്, അബ്രഹാം ജോസഫ്, പി.ആര്‍. അജിത എന്നിവര്‍ സംസാരിച്ചു. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ്, വേനപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ളബുകളും മദ്യഷാപ്പിനെതിരെയുള്ള ജനകീയസമരത്തിന് പിന്തുണ പ്രഖ്യാ പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.