വാഹന രജിസ്ട്രേഷന്‍ : ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പകല്‍ക്കൊള്ള

കോഴിക്കോട്: വാഹനങ്ങളുടെ രജിസ്ട്രേഷന് ബന്ധപ്പെടുന്നവരെ വാഹനവകുപ്പും ബന്ധപ്പെട്ട ലോബികളും പിഴിയുന്നു. 500 രൂപ മുതല്‍ പതിനായിരങ്ങള്‍ വരെയാണ് ഉദ്യോഗസ്ഥരും ഇവരെ സഹായിക്കുന്നവരും സാധാരണക്കാരില്‍നിന്ന് കൈക്കലാക്കുന്നത്. പുതിയ വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ മുടങ്ങിയാല്‍ വന്‍ നഷ്ടമുണ്ടാകുന്നതിനാല്‍ ഉടമകള്‍ എത്ര പണവും നല്‍കാന്‍ തയാറാവുകയാണ്. പ്രതിദിനം 250 വാഹനങ്ങളാണ് കോഴിക്കോട് റീജനല്‍ ഓഫിസിനു കീഴില്‍ മാത്രം രജിസ്റ്റര്‍ ചെയ്യുന്നത്. ആഘോഷ കാലയളവില്‍ ഇത് 700 വരെയത്തെും. ഇതോടെ പ്രതിദിനം ലക്ഷങ്ങളാണ് കൈക്കൂലി ഇനത്തില്‍ വാഹനവകുപ്പിനെ സാക്ഷിയാക്കി മറിയുന്നതത്രെ. ടിപ്പര്‍ അടക്കമുള്ള വലിയ വാഹന ഉടമകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ വഴി പണം പിഴിയുന്നുണ്ട്. ലോറികള്‍ ചേസിസ് മാത്രമായാണ് കമ്പനികളില്‍നിന്ന് പുറത്തിറങ്ങുക. ബോഡി ഘടിപ്പിക്കുമ്പോള്‍ കമ്പനി വാഹനത്തിന് നല്‍കിയ അടിസ്ഥാനരൂപത്തില്‍ കുറവോ കൂടുതലോ വരുത്തരുതെന്നാണ് നിയമം. എന്നാല്‍, യഥാര്‍ഥ നീളത്തില്‍ ബോഡി ഘടിപ്പിച്ചാല്‍ ഇവ ഹൈഡ്രോളിക് രീതിയില്‍ യാന്ത്രികമായി ലോഡ് ഇറക്കാന്‍ കഴിയില്ല. ഇതിനാല്‍ ഒരടിയോളം മുറിച്ചുമാറ്റിയാണ് ബോഡി ഘടിപ്പിക്കാറ്. ഇത് ഉദ്യോഗസ്ഥര്‍ പണം വാങ്ങാനുള്ള വഴിയായി കണ്ട് മുതലാക്കുകയാണ്. കാര്‍, ബൈക്ക് തുടങ്ങിയവയുടെ ഹാന്‍ഡ്ലിങ്, ലോജിസ്റ്റിക് എന്നീ ഇനങ്ങളില്‍ ഡീലര്‍മാര്‍ വഴിയാണ് പണം വാങ്ങുന്നത്. 200 മുതല്‍ 1000 രൂപ വരെയാണ് ഇങ്ങനെ വാങ്ങുന്നത്. വാഹന ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്‍െറ പേരിലും പണം തട്ടുന്നുണ്ട്. കാറിന് 300, ബൈക്കിന് 150 എന്നിങ്ങനെയാണ് ഡ്രൈവിങ് സ്കൂളുകള്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.