താമരശ്ശേരി: ബൈക്കിലത്തെിയ രണ്ടംഗസംഘം വഴിചോദിക്കാനെന്ന വ്യാജേന ബസ് കാത്തുനിന്ന സ്ത്രീയുടെ അടുത്തത്തെി അടിച്ചുവീഴ്ത്തി മാലപൊട്ടിച്ച് കടന്നുകളഞ്ഞു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കണ്ണോത്ത് കോടഞ്ചേരി റോഡില്‍ വെള്ളപ്പനാട്ട്പടിയിലാണ് സംഭവം. റിട്ട. അധ്യാപകനായ കപ്യാരുമലയില്‍ മത്തായിയുടെ ഭാര്യ റിട്ട. അധ്യാപികയും മുന്‍ ബ്ളോക് പഞ്ചായത്ത് മെംബറുമായ മറിയാമ്മയുടെ നാല് പവന്‍ വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. കണ്ണോത്തുനിന്ന് കോടഞ്ചേരിക്ക് ബൈക്കില്‍ വരികയായിരുന്ന സംഘം ബസ് കാത്തുനിന്ന മറിയാമ്മയോട് വഴി ചോദിക്കുന്നതിനിടയില്‍ പിന്നിലിരുന്നയാള്‍ അടിച്ചുവീഴ്ത്തി. ശേഷം മാല പൊട്ടിച്ച് തിരിച്ച് കണ്ണോത്ത് ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. മറിയാമ്മ വീട്ടിലത്തെി ഫോണിലൂടെ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ഇതിനിടയില്‍ സംഘം രക്ഷപ്പെട്ടിരുന്നു. ഒരുമാസം മുമ്പ് ഇതേ റൂട്ടില്‍ ബൈക്കിലത്തെിയ സംഘം മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.