പ​ട​നി​ലം വ​ള​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബ​സും മി​നി ലോ​റി​യും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

ജീവനെടുത്ത് ദേശീയ (മരണ) പാത

കു​ന്ദ​മം​ഗ​ലം: കോ​ഴി​ക്കോ​ട്-​ബം​ഗ​ളു​രു ദേ​ശീ​യ​പാ​ത​യു​ടെ (എ​ൻ.​എ​ച്ച് 766) കു​ന്ദ​മം​ഗ​ലം മു​ത​ൽ പ​ട​നി​ലം വ​രെ​യു​ള്ള ഭാ​ഗം മ​ര​ണ​പാ​ത​യാ​കു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വ​ലി​യ ക​യ​റ്റ​ങ്ങ​ളും അ​പ​ക​ട വ​ള​വു​ക​ളും നി​ര​വ​ധി​യാ​ണ്. അ​ന​വ​ധി ജീ​വ​നു​ക​ളാ​ണ് അ​ടു​ത്ത കാ​ല​ത്താ​യി ദേ​ശീ​യ​പാ​ത​യി​ൽ പൊ​ലി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​താ​ഴെ പ​ട​നി​ലം വ​ള​വി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മി​നി​ലോ​റി ഡ്രൈ​വ​ർ മാ​നി​പു​രം സ്വ​ദേ​ശി സാ​ജി​ദ് മ​രി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ന​രി​ക്കു​നി ഭാ​ഗ​ത്തു​നി​ന്ന് താ​ഴെ പ​ട​നി​ലം വ​ഴി മു​ക്ക​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മീ​നു​മാ​യി വ​ന്ന മി​നി​ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സ് താ​ഴെ പ​ട​നി​ല​ത്തു​നി​ന്ന് ക​ള​രി​ക്ക​ണ്ടി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​ന് മീ​റ്റ​റു​ക​ൾ​ക്ക് മു​മ്പാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ചി​ല യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. മി​നി​ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ നാ​ട്ടു​കാ​ർ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ​കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

താ​ഴെ പ​ട​നി​ലം വ​ള​വി​ൽ മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള കൊ​ടും വ​ള​വ് നി​വ​ർ​ത്തി​യാ​ൽ മാ​ത്ര​മേ അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​വി​ടെ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

പ​തി​മം​ഗ​ല​ത്തെ റോ​ഡി​ലെ ക​യ​റ്റ​ത്തി​ലും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​വി​ടെ കാ​റും പി​ക്അ​പ് വാ​നും ഇ​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചി​രു​ന്നു. മ​റ്റ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ന്തീ​ർ​പ്പാ​ടം അ​ങ്ങാ​ടി​യി​ൽ നാ​ലും​കൂ​ടി​യ ജ​ങ്ഷ​നി​ലും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. തോ​ട്ടും​പു​റം വ​ള​വി​ലും അ​ന​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ന്നി​ലേ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധ​മു​ള്ള കൊ​ടും വ​ള​വു​ക​ളും വ​ലി​യ ക​യ​റ്റ​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. റോ​ഡി​ൽ ഇ​നി​യും ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ട​നി​ലം മു​ത​ൽ പ​തി​മം​ഗ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തു​ള്ള കൊ​ടും വ​ള​വു​ക​ളും ക​യ​റ്റ​വും മു​ൻ​കൂ​ട്ടി അ​റി​യാ​ൻ ആ​വ​ശ്യ​മാ​യ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ട​നി​ലം ക​ൾ​ച​റ​ൽ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ലെ വ​ള​വു​ക​ൾ നി​വ​ർ​ത്തി തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - National Death Road, taking one's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.