കോഴിക്കോട്: ഹവാല പണമിടപാട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ എതിര്‍സംഘത്തിലെ യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പരപ്പന്‍പൊയില്‍ താജ്ഹൗസില്‍ ഷാഹിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊടുവളളി ആവിലോറ പാറക്കല്‍ സാക്കിര്‍(25) ആണ് പിടിയിലായത്. വാവാട്ടെ കെട്ടിടത്തിന് മുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചേവായൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വാവാട്ടെ കെട്ടിടത്തിലത്തെിയത്. പൊലീസിനെകണ്ട് സാക്കിറും കേസിലെ മറ്റൊരു പ്രതിയും കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിന്‍െറ പിടിയില്‍ സാക്കിര്‍ അകപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ജൂണില്‍ കൊടുവള്ളി കമ്പനിമുക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫുട്ബാള്‍ കളി കാണാനത്തെിയ ഇരുവിഭാഗത്തിലെയും അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും ഉന്തുംതള്ളും പിന്നീട് കൊലപാതകശ്രമത്തില്‍ കലാശിക്കുകയായിരുന്നു. നാലുപേരെയാണ് കേസില്‍ കുന്ദമംഗലം പൊലീസ് പ്രതിചേര്‍ത്തത്. ചേവായൂര്‍ സി.ഐ പി.കെ. സന്തോഷിന്‍െറ നേതൃത്വത്തിലത്തെിയ ചേവായൂര്‍ പൊലീസും, കുന്ദമംഗലം പൊലീസും ചേര്‍ന്നാണ് സാക്കിറിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.