ജില്ലാ സ്കൂള്‍ ഗെയിംസ്: വോളിബാളില്‍ കുന്ദമംഗലവും കുന്നുമ്മലും ജേതാക്കള്‍

കോഴിക്കോട്: റവന്യൂ ജില്ലാ ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. റൂറല്‍ സബ്ജില്ലാ സെക്രട്ടറി വി.കെ. രാജീവന്‍, മേലടി സബ്ജില്ലാ സെക്രട്ടറി ഐ. സജീവന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എ. മുസ്തഫ സ്വാഗതവും ജില്ലാ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ടി.എച്ച്. അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം വോളിബാള്‍ ഒന്നാംസ്ഥാനം കുന്നുമ്മല്‍ സബ്ജില്ല, രണ്ടാംസ്ഥാനം കൊടുവള്ളി സബ്ജില്ല, മൂന്നാംസ്ഥാനം ബാലുശ്ശേരി സബ്ജില്ലയും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം വോളിബാളില്‍ ഒന്നാംസ്ഥാനം കുന്ദമംഗലം സബ്ജില്ലയും രണ്ടാംസ്ഥാനം കോഴിക്കോട് സിറ്റി സബ്ജില്ലയും നേടി. ക്രിക്കറ്റ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേലടി സബ്ജില്ലയും രണ്ടാംസ്ഥാനം കോഴിക്കോട് റൂറല്‍ സബ്ജില്ലയും മൂന്നാംസ്ഥാനം വടകര സബ്ജില്ലയും ജൂനിയര്‍ ആണ്‍കുട്ടികളുടെ ഖൊ-ഖൊ മത്സരത്തില്‍ ഒന്നാംസ്ഥാനം ഫറോക്ക് സബ്ജില്ലയും രണ്ടാംസ്ഥാനം കുന്ദമംഗലം സബ്ജില്ലയും മൂന്നാംസ്ഥാനം കോഴിക്കോട് സബ്ജില്ലയും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഖൊ-ഖൊ ഒന്നാംസ്ഥാനം മുക്കം സബ്ജില്ല, രണ്ടാംസ്ഥാനം കോഴിക്കോട് സിറ്റി, മൂന്നാംസ്ഥാനം ചോമ്പാല സബ്ജില്ല എന്നിവയും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് സിറ്റി, മുക്കം, ഫറോക്ക്, താമരശ്ശേരി സബ്ജില്ലാ ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.