നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അധ്യാപകര്‍ മത്സരിക്കുന്നതിനെതിരെ മാനേജ്മെന്‍റ് കമ്മിറ്റികളും പി.ടി.എയും രംഗത്ത്. കഴിഞ്ഞ തവണ ഒരു സ്കൂളില്‍നിന്ന് നാലുപേര്‍ വരെ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍നിന്നായി 15ഓളം പേര്‍ മെംബര്‍മാരായതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ സ്ഥിതിയുമുണ്ടായി. ഇതേ തുടര്‍ന്ന് മത്സര രംഗത്ത് വരുന്നവരോട് ശൂന്യവേതന അവധിയില്‍ പ്രവേശിക്കാന്‍ ചിലയിടങ്ങളില്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വാണിമേലില്‍ ഉയര്‍ന്നുവന്ന ഇരട്ട വേതന പ്രശ്നമടക്കമുള്ളതിലേക്ക് സ്കൂളുകളെ വലിച്ചിഴക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നതിലാണ് ഈ തീരുമാനമെടുക്കാന്‍ പി.ടി.എകളെ അടക്കം പ്രേരിപ്പിക്കുന്നത്. ഇതിനിടെ അധ്യാപകര്‍ മത്സരിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചുവന്നവര്‍ അവധിയില്‍ പ്രവേശിക്കാന്‍ കൂട്ടാക്കാതെ നിന്നതിനാല്‍ അടച്ചുപൂട്ടലിന്‍െറ വക്കിലത്തെിയ സ്കൂളും മേഖലയിലുണ്ട്. പി.ടി.എ യോഗങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായി അധ്യാപകരുടെ മത്സര വിഷയം ഉയരുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദത്താല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്ന സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.