പൂഴിത്തലയില്‍ സാമൂഹിക വിരുദ്ധ ആക്രമണം ; കടകളും വാഹനങ്ങളും തകര്‍ത്തു

വടകര: അഴിയൂര്‍ പൂഴിത്തലയില്‍ ഒരു സംഘം സാമൂഹിക വിരുദ്ധര്‍ കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ദേശീയപാതയില്‍ പൂഴിത്തല ചിള്ളിപറമ്പത്ത് ഷിബുവിന്‍െറ ഡയമണ്ട് ഹോട്ടലിന്‍െറ മുന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം കസേരകളും നശിപ്പിച്ചു. ഇതേ കെട്ടിടത്തില്‍ മുകളിലത്തെ നിലയിലുള്ള എട്ട് വാടക മുറികളുടെ ചില്ലുകളും അടിച്ചുതകര്‍ത്തു. ചിള്ളിപറമ്പത്ത് അര്‍ഷാദിന്‍െറ കെ.എല്‍ 18 ജി 6603 നമ്പര്‍ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ കുത്തിക്കീറിയ നിലയിലാണുള്ളത്. റോഡിന് എതിര്‍വശത്ത് നിര്‍ത്തിയിട്ട ചിള്ളിപറമ്പത്ത് ഹനീഫയുടെ പി.വൈ 03-6772 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറിന്‍െറ പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. സമീപത്തുള്ള ബാര്‍ബര്‍ ഷോപ്പിന്‍െറ മുന്‍ഭാഗത്തെ ഗ്ളാസും തകര്‍ത്തിട്ടുണ്ട്. സംഭവങ്ങള്‍ക്കു പിന്നില്‍ പൂഴിത്തല കേന്ദ്രീകരിക്കുന്ന മയക്കുമരുന്ന് മാഫിയകളാണെന്ന് ചോമ്പാല പൊലീസ് പറഞ്ഞു. സംഭവത്തില്‍ ചോമ്പാല പൊലീസ് കേസെടുത്തു. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് അഴിയൂര്‍, പൂഴിത്തല ഭാഗങ്ങളിലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരികള്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT