മലപ്പുറം പുളിക്കലിൽ വോട്ടർ ​​പോളിങ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം/പുളിക്കൽ: ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ടാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയയാൾ ​കുഴഞ്ഞുവീണു മരിച്ചു. പുളിക്കൽ ഹൈസ്കൂളിന് സമീപം കാപ്പിൽ റഹ്മത്ത് മൻസിലിൽ താമസിക്കുന്ന മുഹമ്മദ് കോയയാണ് മരിച്ചത്.

രാവിലെ 12 മണിയോടെ വോട്ടു ചെയ്യാൻ പുളിക്കൽ ​പറവൂർ മുഹമ്മദീയ മദ്രസയിൽ എത്തിയ സമയത്താണ് കുഴഞ്ഞുവീണത്. പോളിങ് ബൂത്തിൽ കയറി തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചതിനു ശേഷം കൈയിൽ മഷിയും പുരട്ടി വോട്ടിങ് മെഷീനിലേക്ക് പോവാനിരിക്കെയാണ് കുഴഞ്ഞു വീണ് മരിച്ചത്.

ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: റസിയ. മക്കൾ: റീമ, മുഹമ്മദ് റയ്യാൻ, മുഹമ്മദ് റഈദ്. മരുമക്കൾ: നവാഫ്, ഹിബ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാത്രി 9.30ന് പുളിക്കൽ ജുമാമസ്ജിദിൽ.

Tags:    
News Summary - Voter dies after collapsing at polling booth in Pulikkal, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.