നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്കെതിരെ പെൺ സൗഹൃദ വേദി കോഴിക്കോട്
മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ പ്രതിഷേധം അന്വേഷി പ്രസിഡന്റ് കെ. അജിത
ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധമുയർത്തി പെൺ സൗഹൃദവേദി. അന്വേഷി, പെൺകൂട്ട് തുടങ്ങിയ സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ സ്റ്റാന്‍ഡിലാണ് പ്രതിഷേധ കൂട്ടായ്മ തീർത്തത്. അന്വേഷി പ്രസിഡന്റ് കെ. അജിത ഉദ്ഘാടനം ചെയ്തു.
പെൺകുട്ടിയുടെ വ്യക്തിത്വത്തിന് നേരെയുണ്ടായ ആക്രമണമാണിതെന്നും പ്രോസിക്യൂഷൻ വാദങ്ങൾ കേൾക്കാൻ ജഡ്ജി തയാറായില്ലെന്നും അവർ പറഞ്ഞു. പ്രതികളുടെ അഭിഭാഷകർ പറയുന്നതാണ് ജഡ്ജി കേട്ടത്. കേസിന് പിന്നിൽ മാഫിയ ഉണ്ട്. എന്നാൽ, അതിനുമപ്പുറമാണ് അതിജീവിതയുടെ പോരാട്ടമെന്നും അവൾക്കൊപ്പം എന്നുമുണ്ടാകുമെന്നും പെൺസൗഹൃദവേദി ഓർമിപ്പിച്ചു. വിജി പെൺകൂട്ട്, ജാൻസി ജോസ്, സി.കെ. ഹമീദ, സി.എസ്. എലിസബത്ത്, പി. ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.