ഉണ്ണികുളം വാർഡ് 12 ഇരുമ്പോട്ട് പൊയിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് തടസപ്പെട്ടപ്പോൾ അനുഭവപ്പെട്ട തിരക്ക്
എകരൂൽ: കോഴിക്കോട് ഉണ്ണികുളം വാർഡ് 12 ഇരുമ്പോട്ട് പൊയിൽ വാർഡിലെ പൂനൂർ കേളോത്ത് ജി.എൽ.പി സ്കൂൾ ബൂത്ത് ഒന്നിൽ വോട്ടിങ് മെഷീൻ തകരാറിലായത് കാരണം വോട്ടെടുപ്പ് തുടങ്ങാനായില്ല. ആദ്യ വോട്ടർ വോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ തകരാർ ശ്രദ്ധയിൽപെട്ടു.
പകരം മെഷീൻ എത്തിച്ചെങ്കിലും അതും തകരാറിലായി. തുടർന്ന് ഒമ്പത് മണിയോടെ വരിനിന്ന വോട്ടർമാർക്ക് ടോക്കൻ നൽകി പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ ആറു മണി മുതൽ വരിയിൽ കാത്തിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.