കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തി വീശി സി.പി.എം പ്രവർത്തകൻ

കോഴിക്കോട്: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്ച  നടന്ന കൊട്ടിക്കലാശത്തിന് സി.പി.എം പ്രവർത്തകൻ എത്തിയത് കത്തിയുമായി. ഓമശ്ശേരി സ്വദേശിയാണ് കത്തിയുമായി എത്തിയത്.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. കൊട്ടിക്കലാശത്തിനിടെ ചെറിയ സംഘർഷമുണ്ടാവുകയും ഇയാൾ കോൺഗ്രസ് പ്രവർത്തകനു നേരെ കത്തി വീശുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് സി.പി.എം പ്രവർത്തകർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. ഇതിന്റെ ദൃശ്യങ്ങൾപുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകർ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഓമശ്ശേരി ബസ്‍സ്റ്റാന്റ് പരിസരത്താണ് സംഭവം. മൂന്ന് വാർഡുകളുടെ കൊട്ടിക്കലാശമാണ് അവിടെ നടന്നത്.

Tags:    
News Summary - CPM worker brings knife to Kozhikode in Election Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.