പൊലീസുകാരന്‍െറ ആത്മഹത്യ; ജനം പൊലീസിനെതിരെ

ബാലുശ്ശേരി: പൊലീസുകാരന്‍െറ ആത്മഹത്യയില്‍ പൊലീസിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നിര്‍മല്ലൂരില്‍ ജനരോഷം. വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീലചിത്രം പോസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബാലുശ്ശേരി നിര്‍മല്ലൂര്‍ പാറമുക്കിലെ വളഞ്ചത്ത് ഷാജിയുടെ (38) ആത്മഹത്യയില്‍ നിര്‍മല്ലൂര്‍ ഗ്രാമവാസികള്‍ പ്രതിഷേധത്തില്‍. വെള്ളിയാഴ്ച വൈകീട്ട് എട്ടോടെയാണ് വീട്ടിനുള്ളില്‍ കിടപ്പുമുറിയിലെ ഫാനില്‍ ഷാജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. ഷാജിയുടെ ആത്മഹത്യാവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഒന്നടങ്കം വീട്ടിലേക്ക് കുതിച്ചത്തെി. വാട്സ്ആപ് ഗ്രൂപ്പില്‍ അശ്ളീലചിത്രം പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10ഓടെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള സസ്പെന്‍ഷന്‍ ഓര്‍ഡറുമായി പൊലീസുകാര്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് കൂടുതല്‍ മനോവേദനയിലായിരുന്നു ഷാജിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സസ്പെന്‍ഷന്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന ഷാജി ഒരിക്കലും ഇത്തരത്തിലുള്ള അശ്ളീലപ്രവര്‍ത്തനങ്ങള്‍ നടത്തില്ളെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് പരിശീലനവുമായി ബന്ധപ്പെട്ടാണ് ഷാജിയുടെ പ്രവര്‍ത്തനം. ഷാജിയുടെ ആത്മഹത്യാ വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആദ്യമത്തെിയ ബാലുശ്ശേരി എസ്.ഐ യൂസഫ് നടത്തറമ്മലിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് സംഘത്തെ രോഷാകുലരായ നാട്ടുകാര്‍ വീടിനുള്ളിലേക്ക് കടക്കുന്നതില്‍നിന്ന് തടഞ്ഞു. ഇന്‍ക്വസ്റ്റ് നടത്താനോ മറ്റു പ്രാഥമിക നടപടികള്‍ക്കോ പൊലീസിനെ നാട്ടുകാര്‍ അനുവദിച്ചില്ല. കലക്ടറോ കമീഷണറോ എത്തട്ടെ എന്നായിരുന്നു ആവശ്യം. എന്നാല്‍, അസി. കമീഷണര്‍ ജോസിചെറിയാന്‍ സംഭവസ്ഥലത്തത്തെിയെങ്കിലും അദ്ദേഹത്തെയും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് കടക്കാന്‍ അനുവദിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറും സ്ഥലത്തത്തെി. ശനിയാഴ്ച ജില്ലാ കലക്ടര്‍ എത്തിയാലെ ഇന്‍ക്വസ്റ്റ് നടത്താന്‍ അനുവദിക്കൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്‍ക്വസ്റ്റിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.