മാന്‍ഹോള്‍ദുരന്തം: കൊലക്കുറ്റത്തിന് കേസെടുക്കണം

കോഴിക്കോട്: നഗരത്തില്‍ മാന്‍ഹോള്‍ദുരന്തത്തില്‍ മൂന്നു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) നഗരത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടറി എ. ശേഖര്‍ ഉദ്ഘാടനം ചെയ്തു. പി.എം. ശ്രീകുമാര്‍, ടി.ജെ. ഡിക്സന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. പ്രഭാഷ്, ജ്യോതിപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട്: മാന്‍ഹോള്‍ദുരന്തത്തില്‍ മരിച്ച തൊഴിലാളികളായ നരസിംഹ, ഭാസ്കര്‍ റാവു എന്നീ കരാര്‍തൊഴിലാളികള്‍ക്കും സ്വന്തം ജീവന്‍നല്‍കി തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ച് ദാരുണമായി മരിച്ച ഓട്ടോഡ്രൈവര്‍ നൗഷാദിന്‍െറ വേര്‍പാടിലും ജല അതോറിറ്റി ജീവനക്കാര്‍ അനുശോചിച്ചു. കരാര്‍ തൊഴിലാളികള്‍ക്കും വാട്ടര്‍ അതോറിറ്റിയിലെയും പ്ളാന്‍റുകളിലും പമ്പ്ഹൗസുകളിലും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും കുടിവെള്ളപദ്ധതികള്‍ നടത്തുമ്പോള്‍ വേണ്ട സുരക്ഷയും നിര്‍ദേശങ്ങളും നല്‍കണമെന്നും ഇതിന്‍െറ ഭാഗമായി വിവിധ യൂനിയന്‍ പ്രതിനിധികള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. പി. സന്തോഷ്കുമാര്‍ (കെ.ഡബ്ള്യൂ.എ.ഇ.യു-സി.ഐ.ടി.യു) പ്രമേയം അവതരിപ്പിച്ചു. കെ. സന്തോഷ്കുമാര്‍ (കെ.ഡബ്ള്യൂ.എ.ഇ.യു-സി.ഐ.ടി.യു), സി.പി. സദാനന്ദന്‍ (എ.ഐ.ടി.യു.സി), ടി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: മാന്‍ഹോള്‍ദുരന്തത്തില്‍ മരിച്ച ഭാസ്കര്‍, നരസിംഹ എന്നിവരുടെയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച് മരണംവരിച്ച നൗഷാദിന്‍െറയും വിയോഗത്തില്‍ മാനാഞ്ചിറ പ്രതികരണവേദി അനുശോചിച്ചു. സെക്രട്ടറി ഷാജി സുന്ദര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ നടുവട്ടം, സത്യന്‍ മാക്കാത്ത്, ഇസ്മയില്‍ ബേപ്പൂര്‍, സതീഷ് ഗുരുക്കള്‍, ബാബു ചക്കോരത്തുകുളം എന്നിവര്‍ സംസാരിച്ചു. സഹീര്‍ അലി മാങ്കാവ് നന്ദി പറഞ്ഞു. കോഴിക്കോട്: നഗരത്തില്‍ മാന്‍ഹോളില്‍ വീണ് മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് എസ്.ഡി.ടി.യു സിറ്റി ഓട്ടോ കമ്മിറ്റി ആവശ്യപ്പെട്ടു. മരിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെയും രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്‍െറയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. സിറ്റി പ്രസിഡന്‍റ് ഷമീര്‍ നടുവട്ടം, അംഗങ്ങളായ റാഫി, മുജീബ്, സറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT