കോഴിക്കോട്: 12 അടിയോളം താഴ്ചയുള്ള മാന്‍ഹോളിന്‍െറ അടപ്പ് തുറന്നത് രണ്ടു വര്‍ഷത്തിനു ശേഷം ആദ്യം. വളരെ ലാഘവത്തോടെ അടപ്പു തുറന്ന് തൊഴിലാളികള്‍ നേരെ അകത്തേക്കിറങ്ങുകയും ചെയ്തു. എല്ലാ ദിവസം തുറക്കുന്ന അടപ്പുപോലും തുറന്നയുടന്‍ അകത്തേക്ക് ഇറങ്ങാന്‍ പാടില്ളെന്നിരിക്കെയാണ് ഈ സ്ഥിതി. പാവപ്പെട്ട തൊഴിലാളികളുടെ അജ്ഞത മനസ്സിലാക്കാന്‍ ആരുമുണ്ടായില്ളെന്നതാണ് ദുര്യോഗം. സമീപവാസികളായ കടക്കാരന്‍ ഇക്കാര്യം വിളിച്ചു പറഞ്ഞെങ്കിലും ഭാഷയറിയാത്ത തൊഴിലാളികള്‍ ശ്രദ്ധിച്ചതുമില്ല. പല തവണ മുടങ്ങിയ പ്രവൃത്തിയാണ് നഗരത്തിലെ അഴുക്കുചാല്‍ പദ്ധതി. കോര്‍പറേഷന്‍െറ സുസ്ഥിര നഗരവികസന പദ്ധതി പ്രകാരമുള്ള പദ്ധതിയുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചില്ല. കഴിഞ്ഞവര്‍ഷവും അതിനു മുമ്പും പലതവണയാണ് പ്രവൃത്തിയുടെ കാലാവധി നീട്ടിക്കൊടുത്തത്. സുസ്ഥിര വികസന പദ്ധതി അധികൃതര്‍ക്കും ദുരന്തത്തിന്‍െറ ഉത്തരവാദിത്തമുണ്ട്. ഇത്തരം പ്രവൃത്തി നടക്കുന്ന വേളയില്‍ അധികൃതരും ആരും പ്രദേശത്തുണ്ടായില്ല. സംഭവത്തില്‍നിന്ന് കൈകഴുകാനാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രവൃത്തിയെ കുറിച്ച് കരാറുകാരന്‍ അറിയിച്ചില്ളെന്ന് ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.