കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ദുരന്തത്തിന് വാപിളര്‍ന്ന് തെരുവുകളില്‍ ഓടകള്‍. കെ.എസ്.യു.ഡി.പിയുടെ ഭൂഗര്‍ഭ അഴുക്കുചാലിലെ വിഷവാതകം ശ്വസിച്ച് മൂന്നുപേരുടെ ദാരുണ ദുരന്തത്തോടൊപ്പം കനത്തമഴയില്‍ ഓടയിലെ ഒഴുക്കില്‍പെട്ട് സ്ത്രീ മരിച്ച സംഭവം കൂടി നഗരത്തിന്‍െറ ഓര്‍മയില്‍വരും. 2013 മേയ് 25 നായിരുന്നു അപകടം. കിണാശ്ശേരി മനാല്‍ ഹൗസില്‍ ആയിഷബി (60) ആണ് അന്ന് ദുരന്തത്തിനിരയായത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പി.വി.എസ് ആശുപത്രിക്ക് മുന്നില്‍ തുറന്നുകിടന്ന ഓടയിലാണ് ഇവര്‍ വീണ് ഒഴുക്കില്‍പെട്ട് മരിച്ചത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം. മഴയില്‍ തുറന്നുകിടന്ന വെള്ളത്തിനടിലായ അഴുക്കുചാലില്‍ ഇതറിയാതെ കാല്‍തെറ്റി വീഴുകയായിരുന്നു സ്ത്രീ. രണ്ടര മീറ്റര്‍ ഭാഗത്ത് ഓടക്ക് സ്ളാബില്ലായിരുന്നു. ബസില്‍നിന്നിറങ്ങി കല്യാണഹാളിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ദുരന്തം. രണ്ടരമണിക്കൂര്‍ ഫയര്‍ഫോഴ്സും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ സംഭവസ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ അകലെ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജിന് താഴെനിന്നാണ് മൃതദേഹം കണ്ടത്തെിയത്. അന്ന് കുറേ ഒച്ചപ്പാടുണ്ടായെങ്കിലും തുറന്നുകിടക്കുന്ന ഓടകള്‍ക്ക് ഇന്നും നഗരത്തില്‍ ഒരു കുറവുമില്ല. പുതുതായി നിര്‍മിച്ച പല ഓടകളും മൂന്ന് മീറ്ററോളം ആഴമുള്ളതാണ്. കെ.എസ്.യു.ഡി.പി അഴുക്കുചാല്‍ നിര്‍മാണത്തിന്‍െറ ഭാഗമായി തന്നെ മാവൂര്‍ റോഡില്‍ നിര്‍മാണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന്‍െറ ഭാഗമായി 66 കി.മീറ്ററില്‍ 2270 മാന്‍ഹോളുകളാണ് നിര്‍മിക്കുന്നത്. തളിഭാഗത്ത് നിര്‍മിച്ച പല മാന്‍ഹോളുകളും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യകാഴ്ചയാണ്. നിര്‍മാണത്തിലുള്ള പല ഓടകളും മഴക്കാലത്ത് അടഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടും. ജനസാന്ദ്രതയേറിയ ഭാഗങ്ങളിലെ ഓടകളെങ്കിലും അടിയന്തരമായി സ്ളാബിട്ട് മൂടണമെന്ന് നിരന്തര ആവശ്യമുയരാറുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.