നഗരം നടുങ്ങിയ പകല്‍

കോഴിക്കോട്: ഓടയില്‍ ആരോ വീണെന്ന വിവരമാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നഗരം കേട്ടത്. ഫയര്‍ഫോഴ്സ് വാഹനങ്ങളുടെയും ആംബുലന്‍സുകളുടെയും ചീറിപ്പാച്ചില്‍ കണ്ടപ്പോഴും വലിയൊരു ദുരന്തമൊന്നും പ്രതീക്ഷിച്ചില്ല. നഗരത്തിന് പരിചിതമില്ലാത്ത ദുരന്തമായിരുന്നു അത്. രണ്ടു വര്‍ഷം മുമ്പ് ഓടയില്‍ വീണ് കാല്‍നട യാത്രക്കാരി മരിച്ചതാണ് അല്‍പമെങ്കിലും സമാനമായ സംഭവം. റോഡിനു മധ്യത്തില്‍ കാണുന്ന ഇരുമ്പു അടപ്പുകള്‍ക്കടിയില്‍ 12 അടിയോളം താഴ്ചയുള്ള അഴുക്കുചാലുണ്ടെന്നുപോലും പലരുമറിഞ്ഞത് ദുരന്തവാര്‍ത്തയത്തെിയപ്പോഴാണ്. സരോവരത്തില്‍ നിര്‍മിക്കുന്ന അഴുക്കുചാല്‍ പദ്ധതിയുടെ പ്ളാന്‍റിലേക്ക് ലക്ഷ്യമിട്ടുള്ള ഭൂഗര്‍ഭ അറയാണിത്. ആറടിയോളം വെള്ളമുള്ള അഴുക്കുചാലിന്‍െറ ഭിത്തി തേച്ചുപിടിപ്പിക്കാനായി ഇറങ്ങിയതാണ് തൊഴിലാളികള്‍. സംഭവമറിഞ്ഞതോടെ കണ്ടംകുളം ക്രോസ് റോഡ് ജങ്ഷനിലേക്ക് ജനമൊഴുകി. ഒരാള്‍ക്ക് കഷ്ടിച്ചു ഇറങ്ങാന്‍ കഴിയുന്ന മാന്‍ഹോളിനു ചുറ്റും രക്ഷാപ്രവര്‍ത്തക സംഘത്തിനൊപ്പം ആള്‍ക്കൂട്ടവും. പൊലീസും ഫയര്‍ ഫോഴ്സും സര്‍വ സന്നാഹങ്ങളുമായി നില്‍ക്കുന്നു. മിനിറ്റുകള്‍ക്കകം ഓരോരുത്തരെയായി പുറത്തെടുത്തു. ജീവന്‍െറ മിടിപ്പ് ബാക്കിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെയും കൊണ്ട് ആംബുലന്‍സുകള്‍ കുതിച്ചത്. പ്രാഥമിക ശുശ്രൂഷയും ആംബുലന്‍സില്‍ വെച്ച് നല്‍കി. ആന്ധ്രപ്രദേശുകാരായ തൊഴിലാളികളെയാണ് ആദ്യം പുറത്തെടുത്തത്. ഇരുവരെയും കൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. തൊട്ടു പിന്നാലെയാണ് നൗഷാദിനെ പുറത്തെടുത്തത്. നിമിഷങ്ങള്‍ക്കകം ദുരന്തവാര്‍ത്ത പരന്നു. മൂന്നു ജീവനും രക്ഷിക്കാനായില്ളെന്ന വിവരമറിഞ്ഞതോടെ ശോകമൂകമായി. രണ്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവറും അകത്ത് കയറിയെന്ന വിവരമാണ് സമീപത്തെ കടക്കാര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്. മൂവരെയും പുറത്തെടുത്തെങ്കിലും വീണ്ടും തെരച്ചില്‍ നടത്തി ആരുമില്ളെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫയര്‍ ഫോഴ്സ് അധികൃതര്‍ സ്ഥലംവിട്ടത്. ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളില്‍നിന്നുള്ള ഇരുപതോളം അഗ്നിശമന സേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, ബീച്ച് ഫയര്‍ അസി. ഓഫിസര്‍ വി.കെ. ബിജു തുടങ്ങിയവരായിരുന്നു നേതൃത്വം. ജയ ഓഡിറ്റോറിയം ജങ്ഷന്‍ മുതല്‍ കണ്ടംകുളം ജൂബിലി ഹാള്‍ വരെയുള്ള ഭാഗത്തെ റോഡ് അടച്ചു. എല്ലാ സൗകര്യവും പൊലീസും ഒരുക്കി. മേയര്‍ വി.കെ.സി. മമ്മദ് കോയ, കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ്, കെ. മൊയ്തീന്‍ കോയ, ടി.വി. ബാലന്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.