കൊണ്ടോട്ടി: ഇതര സംസ്ഥാന യുവതിയെ താമസസ്ഥലത്ത് കയറി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഴിശ്ശേരി കുഴിഞ്ഞളത്ത് വാടക വീട്ടില്‍ താമസിക്കുന്ന അസം യുവതിയെയാണ് ഭര്‍ത്താവിന്‍െറ കഴുത്തില്‍ കത്തിവെച്ച്ശേഷം പീഡിപ്പിച്ചത്. യുവതിയുടെ മൊഴിപ്രകാരം കുഴിഞ്ഞളം ചൊടലയില്‍ നസീര്‍ ബാബുവിനും മൈത്രി ശിഹാബിനുമെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാവിലെ മുതല്‍ പൊലീസിനെ വട്ടം കറക്കിയ കേസിന് ഉച്ചക്ക് രണ്ടോടെയാണ് തുമ്പായത്. വെള്ളിയാഴ്ച അര്‍ധരാത്രി 22 വയസ്സുള്ള യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടക വീട്ടിലേക്ക് രണ്ടുപേര്‍ എത്തിയാണ് പീഡിപ്പിച്ചത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. രാവിലെ ശാരീരികാസ്വാസ്ഥ്യമുണ്ടായ യുവതി തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയോടും ഭര്‍ത്താവിനോടും വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടറെ കാണാന്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലത്തെിയ യുവതിയും ഭര്‍ത്താവും അടിപിടിയുണ്ടായതായാണ് അറിയിച്ചത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാന്‍ അത്യാഹിത വിഭാഗത്തില്‍നിന്ന് നിര്‍ദേശം നല്‍കി. ആശുപത്രിക്ക് പുറത്തിറങ്ങിയ ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ചിലര്‍ കാറില്‍ കയറ്റി. ഇതിനിടെ പൊലീസ് എല്ലാ ആശുപത്രികളും പരിശോധിച്ചു. കാറില്‍ കയറ്റിയവര്‍ ആശുപത്രിയില്‍ കൊണ്ടുപോവാതെ മൊഴിമാറ്റാന്‍ ശ്രമം നടത്തുകയായിരുന്നു. പല സ്ഥലങ്ങളിലൂടെയും കാറില്‍ കൊണ്ടുപോയ സംഘം പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ മുണ്ടപ്പലത്ത് ഉപേക്ഷിച്ചു. മുതുപറമ്പില്‍ നിന്നാണ് പൊലീസ് ഇവരെ സ്റ്റേഷനിലത്തെിച്ചത്. പ്രതികളെ പിടികൂടാനായിട്ടില്ല. യുവതിയെ വൈദ്യപരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി സി.ഐ ബി. സന്തോഷ്, എസ്.ഐമാരായ കെ.എം. സന്തോഷ്, ശ്രീജിത്ത്, മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പീഡനത്തിനിരയായ യുവതി പത്ത് ദിവസം മുമ്പാണ് കേരളത്തിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.